twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും അന്നങ്ങനെ ചോദിച്ചു! ക്യാപ്റ്റന്‍ രാജുവിന്റെ തിരക്കിനെക്കുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞത്?

    |

    എണ്ണിയാലൊടുങ്ങാത്ത സിനിമകളാണ് ഇന്ന് മമ്മൂട്ടിയുടെ കൈയ്യിലുള്ളത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളയാളാണ് താരം. മികച്ച സ്വീകാര്യതയുമായാണ് ഇ്ന്ന അദ്ദേഹം മുന്നേറുന്നത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയാണ് ഈ താരം മുന്നേറുന്നത്. ഈ പറഞ്ഞ് വന്നത് ഇന്നത്തെ സംഭവം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയായിരുന്നില്ല. കൈ നിറയെ സിനിമകളുമായി നീങ്ങിയിരുന്നവര്‍ വേറെ പലരുമായിരുന്നു.

    ശ്രീനിയുടെ ആഗ്രഹം കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടി! മോഹന്‍ലാലും ചമ്മി! അതാലോചിച്ചില്ലെന്ന് പേളിയും!ശ്രീനിയുടെ ആഗ്രഹം കേട്ട് മത്സരാര്‍ത്ഥികള്‍ ഞെട്ടി! മോഹന്‍ലാലും ചമ്മി! അതാലോചിച്ചില്ലെന്ന് പേളിയും!

    സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷക മനം കവര്‍ന്നെടുത്ത താരമായ ക്യാപ്റ്റന്‍ രാജുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകം ഒന്നടങ്കം നടുങ്ങിയിരുന്നു. മണ്‍മറഞ്ഞുപോയ കലാകാരന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് രസകരമായ ആ പഴയ സംഭവത്തെക്കുറിച്ച് മമ്മൂട്ടി തന്നെ തുറന്നുപറഞ്ഞത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും മികവ് തെളിയിച്ച താരമാണ് ക്യാപ്റ്റന്‍ രാജു. തെലുങ്കിലും കന്നഡയിലും തമിഴിലും ബോളിവുഡിലുമൊക്കെയായി മുന്നേറുന്ന അദ്ദേഹം മലയാളത്തെയും കൃത്യമായി നിലനിര്‍ത്തിയിരുന്നു.

    Mammootty

    അന്യഭാഷാ ചിത്രങ്ങളിലെ തിരക്ക് കണ്ടതിന് ശേഷമായിരുന്നു മമ്മൂട്ടി അദ്ദേഹത്തെ തമാശയാക്കിയത്. ഒന്നു മാറി തരുമോ, ഞങ്ങള്‍ക്കും ഒരു അവസരം കിട്ടട്ടെയെന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. അന്യഭാഷാ ചിത്രങ്ങളിലെ തിരക്കിനെക്കുറിച്ചായിരുന്നു മെഗാസ്റ്റാര്‍ സൂചിപ്പിച്ചത്. 60 ലധികം തമിഴ് സിനിമകളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. വിക്രമിനെയും ലൈലയേയും നായികാനായകന്‍മാരാക്കി ഇതാ ഒരു സ്‌നേഹഗാഥ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. അന്ന് പുതുമുഖ നായകനായി അരങ്ങേറിയ വിക്രമിന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ചിരുന്നു അദ്ദേഹം.

    English summary
    Mammootty about Captain Raju
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X