»   » മമ്മുട്ടിയും ജോഷിയും ഒന്നിക്കുന്നു

മമ്മുട്ടിയും ജോഷിയും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Joshi-Mammootty
മമ്മൂട്ടി ഫാന്‍സുകാര്‍ക്ക് ആഹഌദിക്കാനൊരു വാര്‍ത്ത. വലിയൊരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്നു. ഫേസ് ടു ഫേസ് എന്ന മമ്മൂട്ടി ചിത്രം നിര്‍മിച്ച എം.കെ. നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

നസ്രാണി എന്ന തട്ടുപൊളിപ്പന്‍ ചിത്രമായിരുന്നു മമ്മൂട്ടിയും ജോഷിയും അവസാനമായി ഒന്നിച്ചത്. രഞ്ജിത്തായിരുന്നു അതിന്റെ തിരക്കഥാകൃത്ത്. ജോഷിയും രഞ്ജിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച ചിത്രമായിട്ടും വന്‍പരാജയമായിരുന്നു നസ്രാണി. ഇതേ തുടര്‍ന്ന് മമ്മൂട്ടിയും ജോഷിയും ചേര്‍ന്നുള്ള ചിത്രം തല്‍ക്കാലത്തേക്കു വേണ്ടെന്നു വയ്ക്കുകയായിരുന്നു. മമ്മൂട്ടി-ജോഷി ചിത്രത്തിനായി പലരും തിരക്കഥയെഴുതിയിരുന്നെങ്കിലും സംവിധാനം ചെയ്യാന്‍ ജോഷി തയ്യാറായില്ല.

പിന്നീട് ലാലുമായിട്ടായിരുന്നു ജോഷി ചേര്‍ന്നത്. ഏറ്റവുമൊടുവില്‍ ലാലുമായി ചേര്‍ന്ന റണ്‍ ബേബി റണ്‍ വന്‍ വിജയമായതോടെ ജോഷിയുടെ കരിയര്‍ഗ്രാഫ് വീണ്ടും ഉയര്‍ന്നു. ഇപ്പോള്‍ ലാലിനെ നായകനാക്കി ലോക്പാല്‍ ഒരുക്കുകയാണ് ജോഷി. ഈ ചിത്രം ഉടന്‍ തന്നെ തിയറ്ററിലെത്തും. ഇതിനു ശേഷം ജോഷി ദിലീപ് നായകനാകുന്ന വാളയാര്‍ പരമശിവമായിരിക്കും ചെയ്യുക. അതും കഴിഞ്ഞേ മമ്മൂട്ടി പ്രൊജക്ട് തുടങ്ങുകയുള്ളൂ.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. അതിനു മുന്‍പേ ദിലീപുമായി ചേര്‍ന്നുള്ള കമ്മത്ത് ആന്‍ഡ് കമ്മത്ത് തിയറ്ററിലെത്തും. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയായിരിക്കും പിന്നീട് ചെയ്യുക. അതിനു ശേഷമായിരിക്കും ജോഷി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ഉല്‍സവ സീസണ്‍ ചിത്രമായിരിക്കും മമ്മൂട്ടി- ജോഷി ചിത്രം.

English summary
Mammootty and Joshy team again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X