»   » സുഹൃത്തിന്റെ മകളുമായി മമ്മൂട്ടിയ്ക്കുള്ള ബന്ധം ?, അതാണ് ജോയ് മാത്യുവിന്റെ 'അങ്കിള്‍' പറയുന്നത്

സുഹൃത്തിന്റെ മകളുമായി മമ്മൂട്ടിയ്ക്കുള്ള ബന്ധം ?, അതാണ് ജോയ് മാത്യുവിന്റെ 'അങ്കിള്‍' പറയുന്നത്

Posted By: Rohini
Subscribe to Filmibeat Malayalam

തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ എഴുതുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ ഒരാഴ്ചയായി സിനിമാ ലോകത്ത് പാറിപ്പറന്നു നടക്കുകയാണ്. വാര്‍ത്ത സംവിധായകന്‍ ഗിരീഷ് ദാമോധര്‍ സ്ഥിരീകരിച്ചു.

മമ്മൂട്ടിയെ 'അങ്കിളാക്കി' ജോയ് മാത്യു.. ആരുടെ അങ്കിള്‍ ?


ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗിരീഷ് ദാമോധരാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ചിത്രത്തിന്റെ ആശയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.


ഷട്ടര്‍ പോലെയായിരിയ്ക്കും

ഏറെ അംഗീകാരങ്ങളും നിരൂപക പ്രശംസയും നേടിയ ഷട്ടര്‍ എന്ന ചിത്രത്തിന്റെ രീതിയിലാണ് അങ്കിള്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ മമ്മൂട്ടി ചിത്രവും എന്ന് ഗിരീഷ് ദാമോധര്‍ പറയുന്നു. തീര്‍ത്തുമൊരു കുടുംബ ചിത്രമാണ്.


ചെറിയൊരു കഥ

വളരെ ചെറിയൊരു കഥയാണ് അങ്കിളിന്റേത്. അത് സിനിമയ്ക്ക് വേണ്ടി വലുതാക്കുകയായിരുന്നു. മമ്മൂട്ടി എന്ന നടന്‍ കൂടെ വരുന്നതോടെ അങ്കില്‍ ഒരു വലിയ ചിത്രമായി മാറുന്നു.


സിനിമയുടെ ആശയം

ചിത്രത്തെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ 17 കാരിയായ ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛന്റെ സുഹൃത്തും ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. അവള്‍ അയാളെ അങ്കിള്‍ എന്നാണ് വിളിയ്ക്കുന്നത്. ആ അങ്കിളാണ് മമ്മൂട്ടി- ഗിരീഷ് പറഞ്ഞു


മമ്മൂട്ടി തിരക്കിലാണ്

നിലവില്‍ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ശേഷം അങ്കിളിലേക്ക് കടക്കും എന്നാണ് അറിയുന്നത്. ഏറെ പ്രതീക്ഷയോടെ എത്തുന്ന മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 31 ന് റിലീസ് ചെയ്യും.


English summary
It has been confirmed that Mammootty will be a part of Joy Mathew's next venture as a scriptwriter, which has been titled as Uncle. The film will be directed by debutant Gireesh Damodar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam