മമ്മൂട്ടി ഉട്ടോപ്യയിലെ രാജാവ്!
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു, ഉട്ടോപ്യയിലെ രാജാവ്! ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക. സുനില്‍ സുഗദയും ഷാജു നവോദയയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ആമേന് രചന നിര്‍വഹിച്ച പി എസ് റഫീക്കാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഗ്രാന്‍ഡ് എ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹബീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 14 ന് തൊടുപുഴയില്‍ ആരംഭിയ്ക്കും. 25 മുതല്‍ തിരുവനന്തപുരത്തായിരിക്കും ഷൂട്ടിങ്
കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം കമലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇരുവരും നേരത്തെ ഒന്നിച്ചത്.


Click it and Unblock the Notifications