മമ്മൂട്ടിയുടെ ചെമ്പകരാമന്‍
പ്രമുഖ സീരിയല്‍ സംവിധായകന്‍ കെ കെ രാജീവിന്റെ ആദ്യചിത്രത്തില്‍ നായകന്‍ മമ്മൂട്ടി.
ചെമ്പകരാമന്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം വരുന്ന ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങും. അടുത്തവര്‍ഷം റിലീസാകുന്ന ആദ്യ മമ്മൂട്ടിചിത്രമായിരിക്കും ചെമ്പകരാമന്‍.
ഒരു നാടകനടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുളള കഥയാണ് ചെമ്പകരാമന്റേത്. നാടകനടനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഇപ്പോള്‍ രഞ്ജി പണിക്കരുടെ രൗദ്രം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി. രൗദ്രം തീര്‍ന്നാല്‍ മുകേഷും ശ്രീനിവാസനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
ഈ രണ്ടു ചിത്രങ്ങളും 2007ല്‍ തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.


Click it and Unblock the Notifications











