»   » അമല്‍ നീരദിന്റെ കുഞ്ഞാലിമരയ്ക്കാറില്‍ മമ്മൂട്ടി?

അമല്‍ നീരദിന്റെ കുഞ്ഞാലിമരയ്ക്കാറില്‍ മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam
Mammootty
മോളിവുഡിലെ ഒരു മെഗാ പ്രൊജക്ടില്‍ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈദേശിക ശക്തികളോട് പടവെട്ടി വീരചരമം പ്രാപിച്ച കേരളത്തിന്റെ ഇതിഹാസപുരുഷന്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിലേക്കാണ് മമ്മൂട്ടിയുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്.

മോളിവുഡിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാര്‍ അണിനിരക്കുന്ന പ്രൊജക്ടിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നാണ് ലഭ്യമാവുന്ന വിവരം. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ അമല്‍നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കാന്‍ സന്തോഷ് ശിവനെത്തുമെന്നാണ് അറിയുന്നത്.

മമ്മൂട്ടി നായകനാവുന്ന ചിത്രം നിര്‍മിയ്ക്കാന്‍ പൃഥ്വിരാജ് രംഗത്തെത്തുമെന്നതാണ് ഈ വാര്‍ത്തയിലെ മറ്റൊരു കൗതുകം. പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നുള്ള സംരംഭമായ ആഗസ്റ്റ് സിനിമയായിരിക്കും കുഞ്ഞാലിമരയ്ക്കാരുടെ നിര്‍മാണം ഏറ്റെടുക്കുന്നതത്രേ. ആഗസ്റ്റ് സിനിമയുടെ പ്രഥമചിത്രമായ ഉറുമിയും ഹിസ്റ്ററി സബ്ജക്ടായിരുന്നു കൈകാര്യം ചെയ്തത്.

25 കോടി രൂപ ചെലവ് കണക്കാക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ മലയാള സിനിമയിലെ എക്കാലെത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ പുതിയതല്ല. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ തന്നെ നായകനാക്കി കുഞ്ഞാലിമരയ്ക്കാരുടെ കഥ സിനിമയാക്കാന്‍ ആലോചിച്ചിരുന്നു. പിന്നീട് സംവിധായകന്‍ സലീം അഹമ്മദും ഇങ്ങനെയൊരു പ്രൊജക്ടില്‍ താത്പര്യം പ്രകടിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

English summary
Megastar Mammootty to star in Amal Neerad's next venture is on discussion. The film is titled 'Kunjali Marakkar' and Mammootty will essay the title role as Kunjali Marakkar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam