അറബി-വ്യാപാരി-വെള്ളരിപ്രാവ്; ജയം ആര്‍ക്ക്?

ഈ വര്‍ഷത്തെ ഉത്സവ സീസണുകളില്‍ നിന്ന് വ്യത്യസ്തമായ സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ ദിനത്തില്‍ തിയറ്ററുകളിലെത്തുന്നുവെന്നതാണ് ക്രിസ്മസിനെ വ്യത്യസ്തമാക്കുന്നത്. മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ക്കൊപ്പം ദിലീപ് സിനിമയും സീസണ്‍ കൊഴുപ്പിയ്ക്കാനെത്തുന്നുണ്ട്.
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, മോഹന്‍ലാലിന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും ദിലീപിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി-സിനിമപ്രേമികള്‍ക്ക് ആഘോഷിയ്ക്കാനുള്ള ഇത്തവണത്തെ ക്രിസ്മസ് വിഭവങ്ങള്‍ ഇതെല്ലാമാണ്.
കോമഡിയുടെ അകമ്പടിയോടെയാണ് ഈ മൂന്ന് ക്രിസ്മസ് ചിത്രങ്ങളും തിയറ്ററുകളിലെത്തുന്നതൊരു പ്രത്യേകതയുണ്ട്. ഇതില്‍ കോടികള്‍ മുടക്കി നിര്‍മിച്ച മമ്മൂട്ടി-ലാല്‍ സിനിമകളുടെ പോരാട്ടം തന്നെയാണ് മോളിവുഡ് ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരെയും താരങ്ങളെയും അണിനിരത്തി മമ്മൂട്ടിയും ലാലും പോരിനിറങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതം.
പുത്തന്‍ താരങ്ങളോടെ വരവോടെ ആടിയുലയുന്ന താരസിംഹാസനങ്ങള്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ഇരുവര്‍ക്കും ഈ സിനിമകളുടെ വിജയം അനിവാര്യമെന്നതാണ് ഇത്തവണത്തെ ക്രിസ്മസ് സിനിമകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിയ്ക്കുന്നത്.സൂപ്പര്‍താര സിനിമകളുടെ വര്‍ണപ്പകിട്ട് അവകാശപ്പെടാനാവില്ലെങ്കിലും സീസണിലെ കറുത്ത കുതിരിയായി ദിലീപിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി മാറുമെന്ന് കരുതുന്നവരും കുറവല്ല.
അടുത്തപേജില്‍
മമ്മൂട്ടിയ്ക്ക് ആശ്വാസമാവുമോ വ്യാപാരി?


Click it and Unblock the Notifications











