മമ്മൂട്ടിയ്ക്ക് ആശ്വാസമാവുമോ വ്യാപാരി?

By Ajith Babu

Next »

« Previous

Venicile Vyapari
വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടി രക്ഷ തേടുന്നുവെന്ന് പറഞ്ഞാല്‍ അതിലൊട്ടും തെറ്റുണ്ടെന്ന് പറയാനാവില്ല. 2010ല്‍ തകര്‍പ്പന്‍ വിജയങ്ങള്‍ കുറിച്ച നടന്‍ 2011ല്‍ വമ്പന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതിനാണ് മോളിവുഡ് സാക്ഷ്യം വഹിച്ചത്.

ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, 1993 മാര്‍ച്ച് 12 എന്നിങ്ങനെ തുടര്‍ച്ചയായി നാല് പരാജയങ്ങളാണ് മമ്മൂട്ടിയ്ക്ക് ഈ വര്‍ഷം നേരിടേണ്ടി വന്നത്. ഇതിനൊക്കെ മറുപടി പറയേണ്ടത് വെനീസിലെ വ്യാപാരിയിലൂടെയാണെനന് മമ്മൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ റിസ്‌ക്കുകള്‍ എടുക്കാതെ സുരക്ഷിതമായ ചുവടുവയ്പ്പിനാണ് താരം ഒരുങ്ങുന്നത്.

കരിയറില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച, ഷാഫി, മലയാളത്തിലെ യുവതിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ജെയിംസ് ആല്‍ബര്‍ട്ട് എന്നിങ്ങനെ അണിയറയില്‍ ശക്തരായവരെ അണിനിരത്തി ഒരുക്കുന്ന വെനീസിലെ വ്യാപാരിയിലൂടെ ബോക്‌സ് ഓഫീസില്‍ വീണ്ടും വിജയം കൊയ്യാനാണ് മമ്മൂട്ടിയുടെ ശ്രമം. കാവ്യ മാധവനും പൂനം ബജ്‌വയും നായികയാവുന്ന ചിത്രത്തില്‍ മലയാളത്തിലെ നമ്പര്‍ വണ്‍ കോമഡി താരങ്ങളും അണിനിരക്കുന്നുണ്ട്.

ഷാഫി-ആല്‍ബര്‍ട്ട്-മമ്മൂട്ടി ഈ കൂട്ടുകെട്ട് തന്നെയാണ് വ്യാപാരിയുടെ അനുകൂല ഘടകങ്ങള്‍. ഇതുവരെ പരാജയമറിയാത്ത മമ്മൂട്ടിയ്ക്കും ഷാഫിയ്ക്കുമൊപ്പം ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥ കൂടിച്ചേരുമ്പോള്‍ ബോക്‌സ് ഓഫീസില്‍ പടം പണംവാരുമെന്നാണ് കരുതപ്പെടുന്നത്.

മമ്മൂട്ടി മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന വെനീസിലെ വ്യാപാരിയുടെ പശ്ചാത്തലം 1980കളിലെ കേരളമാണ്. പീരിയഡ് ചിത്രങ്ങള്‍ മലയാള സിനിമയില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഒരു കോമഡി സിനിമയ്ക്കായി ഇത്തരത്തിലൊരു പശ്ചാത്തലം മലയാളി പ്രേക്ഷകന് അത്രപരിചയമുണ്ടാവില്ല. ഇതുതന്നെയാണ് വെനീസിലെ വ്യാപാരിയുടെ പ്രധാന ആകര്‍ഷണ ഘടകം.

അടുത്ത പേജില്‍
അറബി-മോഹന്‍ലാലിനും നിര്‍ണായകം

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X