twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടുമൊരു ത്രികോണ പോരാട്ടം

    By Staff
    |

    ക്രിസ്മസ് ചിത്രങ്ങളുടെ വിളവെടുപ്പ് ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ വീണ്ടുമൊരു സൂപ്പര്‍താരയുദ്ധം ഈയാഴ്ച തുടങ്ങുന്നു. ക്രിസ്മസ് ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ കഥ പറയുമ്പോള്‍ വ്യക്തമായ മുന്നേറ്റം നേടിയെങ്കില്‍ ഇക്കുറി വിജയക്കൊയ്ത്തില്‍ ആരാവും മുന്നില്‍?

    ഫിബ്രവരി 25 വെള്ളിയാഴ്ച മമ്മൂട്ടിയുടെ രൗദ്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു എന്നതാണ് ര‍ഞ്ജി പണിക്കര്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. അന്നു തന്നെ ദിലീപ് കല്‍ക്കത്താ ന്യൂസും റിലീസ് ചെയ്യും. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രം കഥയില്‍ ഏറെ വ്യത്യസ്തതയുണ്ടെന്ന അവകാശവാദത്തോടെയാണെത്തുന്നത്.

    ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയാക്കാന‍് വൈകിയതിനാല്‍ മോഹന്‍ലാല്‍ ചിത്രം കോളജ് കുമാരന്റെ റിലീസിംഗ് ഒരാഴ്ച മാറ്റിവച്ചിരിക്കുകയാണ്. തുളസീദാസ് സംവിധാനം ചെയ്ത ഈ ചിത്രം ഫിബ്രവരി ഒന്നിനാണ് തിയേറ്ററുകളിലെത്തുന്നത്. കോളജില്‍ ക്യാന്റീന്‍ നടത്തുന്ന കുമാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ഈ ചിത്രം ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന നമ്പരുകളുമായാണെത്തുന്നത്.

    കഴിഞ്ഞ വര്‍ഷം മൂന്ന് തവണയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഒരേ സമയം മത്സരിക്കാനെത്തിയത്. വിഷുച്ചിത്രങ്ങളുമായി വരും മത്സരിച്ചപ്പോള്‍ വിജയം ദിലീപിനായിരുന്നു. വിനോദയാത്ര 2007ലെ വിഷുച്ചിത്രങ്ങളില്‍ ഏറ്റവും മികച്ച വിജയം നേടി.

    അതിനു ശേഷം ജൂണില്‍ വീണ്ടും മൂന്ന് താരങ്ങളുടെയും ചിത്രങ്ങള്‍ മത്സരിക്കാനെത്തി. അത്തവണ വ്യക്തമായ വിജയം നേടിയത് മോഹന്‍ലാലാണ്. മോഹന്‍ലാലിന്റെ ഹലോ സൂപ്പര്‍ഹിറ്റായി. പിന്നീട് മമ്മൂട്ടി-മോഹന്‍ലാല്‍-ദിലീപ് മത്സരമുണ്ടായത് ക്രിസ്മസിനാണ്. ഡിസംബറിലെ താരയുദ്ധത്തില്‍ വിജയം മമ്മൂട്ടിക്കൊപ്പം നിന്നു.

    ജനവരി അവസാനമാവുമ്പോഴേക്കും വീണ്ടുമൊരു താരയുദ്ധം. പൊലീസ് വേഷവുമായി മമ്മൂട്ടി, ക്യാരക്ടര്‍ റോളില്‍ ദിലീപ്, ആക്ഷന്‍ ഹീറോയായി മോഹന്‍ലാല്‍. ആരുടെ വേഷപ്പകര്‍ച്ചയെയാവും പ്രേക്ഷകര്‍ ഏറ്റവുമേറെ സ്വീകരിക്കുന്നത്?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X