മമ്മൂട്ടിയുടെ പരുന്ത് പുരുഷു
അണ്ണന്‍ തമ്പിക്കു ശേഷം മമ്മൂട്ടി ചെയ്യുന്ന പുതിയ ചിത്രമാണ് പരുന്ത്. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ നായകനാവുന്നത് മാടമ്പിയിലാണ്. രണ്ട് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ തമ്മില്‍ കാര്യമായ സാദൃശ്യമുണ്ട്. രണ്ടു ചിത്രത്തിലെയും നായകന്‍മാര്‍ പണം പലിശക്കു കൊടുക്കുന്നവരാണ്.
പരുന്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പരുന്ത് പുരുഷോത്തമന്‍ എന്നാണ്. പണം പലിശക്കു കൊടുത്താല്‍ അത് തിരിച്ചുകിട്ടാന്‍ പരുന്തിന്റെ വേഗത്തിലുള്ള ഇടപെടലുകളാണ് പുരുഷോത്തമന്‍ നടത്തുക. കൊടുത്ത പണം പലിശ സഹിതം കൊത്തിയെടുത്തേ പരുന്ത് മടങ്ങൂ.
കൊടുത്ത പണം തിരിച്ചുകിട്ടണമെന്ന് പുരുഷുവിന് നിര്‍ബന്ധമാണ്. എത്ര വമ്പനായാലും പുരുഷോത്തമനെ കബളിപ്പിക്കാമെന്ന് കരുതേണ്ട. ഇരയെ റാഞ്ചിയെടുക്കുന്ന പരുന്തിന്റെ വേഗത്തില്‍ അയാള്‍ കാര്യങ്ങള്‍ നടത്തിയിരിക്കും. അതുകൊണ്ടാണ് നാട്ടുകാര്‍ അയാളെ പരുന്ത് പുരുഷു എന്ന് വിളിക്കുന്നത്.
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പരുന്തിന്റെ തിരക്കഥ ടി.എ.റസാഖിന്റേതാണ്. സൂപ്പര്‍സ്റ്റാര്‍ ബ്ലേഡുകാരനായാല്‍ സാധാരണ ബ്ലേഡുകാരെ പോലെയാവില്ലല്ലോ. നന്മയുള്ള ബ്ലേഡ് കമ്പനിക്കാരനായാലേ കഥാപാത്രത്തെ സൂപ്പര്‍സ്റ്റാറും സിനിമ പ്രേക്ഷകരും സ്വീകരിക്കുകയുള്ളൂ. പുരുഷുവും നന്മയുള്ളവനാണ്. പുരുഷുവിന്റെ നന്മകളുടെ കഥ ടി.എ.റസാഖ് സ്ഥിരം ശൈലിയില്‍ തന്നെ പറയുന്നു.
അടുത്ത പേജ്-


Click it and Unblock the Notifications











