ലാലിന്റെ ബ്ലേഡ് കമ്പനി
മാടമ്പിയില്‍ മോഹന്‍ലാലും നന്മയുള്ള ബ്ലേഡുകാരനാണ്. പേര് ഗോപാലകൃഷ്ണപിള്ള. പുരുഷുവിനെ പോലെ കൊടുക്കുന്ന പണം പലിശ സഹിതം തിരികെ കൃത്യസമയത്തിനുള്ളില്‍ തിരികെ കിട്ടണമെന്ന് ഗോപാലകൃഷ്ണപിള്ളക്ക് നിര്‍ബന്ധമാണ്.
അമിതപലിശയീടാക്കുന്ന പതിവ് ഗോപാലകൃഷ്ണപിള്ളയ്ക്കില്ല. ന്യായമായ പലിശ മാത്രം. വായ്പ കിട്ടാന്‍ പ്രോമിസറി നോട്ടോ ബ്ലാങ്ക് ചെക്കോ കൊടുക്കേണ്ടതുമില്ല. ആവശ്യക്കാരന് പിള്ളയില്‍ നിന്നും പണം കിട്ടും. പക്ഷേ അത് കൃത്യമായി നല്‍കുന്നതില്‍ യാതൊരു ഒഴിവുകഴിവും പാടില്ല. അങ്ങനെ ആ നാടിന്റെ മാടമ്പിയായി വാഴുകയാണ് അയാള്‍.
ഏതാണ്ട് ഒരേ സമയത്താണ് ഈ രണ്ട് പ്രൊജക്ടുകളും അനൗണ്‍സ് ചെയ്യുന്നത്. നായക കഥാപാത്രങ്ങള്‍ തമ്മില്‍ ഇത്രയേറെ സാദൃശ്യമുണ്ടായിട്ടും ഈ പ്രൊജക്ടുകളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് സൂപ്പര്‍താരങ്ങളുടെ തീരുമാനം. ചിത്രീകരണം തുടങ്ങുന്ന സമയം പരിഗണിച്ചാല്‍ പരുന്താവും ആദ്യം തിയേറ്ററുകളിലെത്തുക.
മാടമ്പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ബി. ഉണ്ണിക്കൃഷ്ണനാണ്. സ്മാര്‍ട്ട് സിറ്റിക്കു ശേഷം ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മുന്‍ പേജ്-


Click it and Unblock the Notifications