വീണ്ടും രാജ തിരിച്ചു വരുന്നു!! പഴയ ഗെറ്റപ്പിൽ പുതിയ കളികളുമായി, മമ്മൂട്ടി ചിത്രം രാജ 2...
പോക്കരിരാജയിലെ അതേ ഗെറ്റപ്പിലാകും രാജ2ലും മമ്മൂക്ക എത്തുന്നത്
പോക്കിരി രാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് രാജ 2. പോക്കരിരാജയിലെ അതേ ഗെറ്റപ്പിലാകും രാജ2ലും മമ്മൂക്ക എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ ലോഞ്ച് ഇന്ന് (29 ജൂലൈ) വൈകുന്നേരം 6 മണിയ്ക്ക് നടക്കും. മെഗസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും ചിത്രത്തിൽ ടൈറ്റിൽ ലോഞ്ച് നടക്കുക.

രാജ 2 വിനെ കുറിച്ചുള്ള കൂടുതൽ വിരം പുറത്തു വിട്ടിട്ടില്ല. ചിത്രത്തിലെ ബാക്കി കഥപാത്രങ്ങളെ കുറിച്ചുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ നിവിൻ പോളി നയകനാകുന്ന വൈശാഖന്റെ മറ്റൊരു ചിത്രവും ഈ വർഷം അവസാനം പുറത്തിറങ്ങും.
ബോക്സ്ഓഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു മമ്മൂട്ടി പൃഥ്വിരാജ് സഹോദരന്മാരായി എത്തിയ പോക്കിരിരാജാ. മികച്ച പ്രേക്ഷക സ്വീകാര്യതായായിരുന്നു ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ ഗെറ്റപ്പും സംഭാഷണവുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാണ്. രണ്ടാം ഭാഗത്തിലും മമ്മൂക്കയോടൊപ്പം പൃഥ്വിരാജും ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സുരാജ്, സലിം കുമാർ, നെടുമുടി വേണു, വിജയ രാഘവൻ, സിദ്ദിഖ് എന്നിവർ ആദ്യ ഭാഗത്തിൽ അണിനിരന്നിരുന്നു.


Click it and Unblock the Notifications











