യുവതാരങ്ങളെ വെച്ചുളള ചിത്രവുമായി മുസ്തഫ! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി
ദേശീയ പൂരസ്‌കാര ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. റോഷന്‍ മാത്യൂ, ശ്രീനാഥ് ഭാസി. അന്ന ബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിനേതാവായി ശ്രദ്ധേയനായ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീതമൊരുക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. വിനായക് ശശികുമാറാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. അനീസ് നാടോടി കലാസംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസാണ് ആണ്.
നവംബര്‍ അവസാന വാരമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും അറിയുന്നു. നാഫല്‍ അബ്ദുളള (എഡിറ്റിങ്ങ്), നിസാര്‍ റഹ്മത്ത് (വസ്ത്രാലാങ്കാരം), ജയകുമാര്‍ (മേക്കപ്പ്), സുരേഷ് ബാബു (ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍) തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍.


Click it and Unblock the Notifications