മമ്മൂട്ടിയും പത്ത് കുട്ടികളും ചേര്‍ന്ന് റിലീസ് ചെയ്ത വര്‍ഷത്തിലെ പാട്ട് കേള്‍ക്കൂ

By Aswathi

മമ്മൂട്ടിയും പത്ത് കുട്ടികളും ചേര്‍ന്ന് 'വര്‍ഷം' എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ടും റിലീസ് ചെയ്തു. 'കരിമുകിലുകള്‍ ചിറകു കുടയും സുഖം...' എന്ന് തുടങ്ങുന്ന പാട്ട് വര്‍ഷത്തിന്റെ സൗന്ദര്യവും സിനിമയുടെ കാതലും തമ്മില്‍ കൂട്ടിയിണക്കുന്നതരത്തിലാണ്.

ഫോട്ടോകമന്റിലൂടെയാണ് രണ്ടാമത്തെ പാട്ട് മമ്മൂട്ടിയ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന പത്ത് കുട്ടികളെ തിരഞ്ഞെടുത്തത്. വര്‍ഷത്തിന്റെ ഒദ്യോഗിക പേജില്‍ ഇത് സംബന്ധിച്ച പരസ പോസ്റ്റിട്ടിരുന്നു. ഇതിനു താഴെ പത്ത് വയസ്സിനു താഴെയുള്ള കുട്ടികളുടെ ഫോട്ടോ കമന്റായി ഇടുക. ഇതില്‍ തിരഞ്ഞെടുത്ത പത്ത് കുട്ടികള്‍ക്കൊപ്പമാണ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാമത്തെ പാട്ട് റിലീസ് ചെയ്തത്.

mammootty-launched-varsham-second-song-with-kids

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ബിജിപാലാണ്. ശരത്താണ് ഈ പാട്ട് പാടിയിരിക്കുന്നത്. ആശ ശരത്താണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഇവരെ കൂടാതെ മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പത്മസൂരി, സരയു, ടിജി രവി തുടങ്ങിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

നവംബര്‍ ആറിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും ആദ്യ പാട്ടിനും പ്രേക്ഷകര്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പൂര്‍ണമായും കുടുംബ പശ്ചാത്തലത്തിലാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രമൊരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X