»   » പൃഥ്വിയുടെ കര്‍ണനല്ല ഈ കര്‍ണന്‍; മമ്മൂട്ടിയുടെ കര്‍ണന് പേരിട്ടു!!

പൃഥ്വിയുടെ കര്‍ണനല്ല ഈ കര്‍ണന്‍; മമ്മൂട്ടിയുടെ കര്‍ണന് പേരിട്ടു!!

Posted By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ കര്‍ണന്‍ എന്ന ചിത്രമൊരുക്കുന്നു എന്ന് പ്രഖ്യാപിച്ചതോടെ മലയാള സിനിമാ ലോകത്ത് ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നു. 18 വര്‍ഷങ്ങളായി താന്‍ കര്‍ണന്റെ ജീവിതം സിനിമായാക്കാനുള്ള തിരക്കഥ പൂര്‍ത്തിയാക്കുകയാണെന്നും പറഞ്ഞ് ശ്രീകുമാര്‍ രംഗത്തെത്തിയതോടെയായിരുന്നു വിവാദം.

also read: 'ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടി നായകനായി കര്‍ണ്ണന്‍ എന്ന ചിത്രം വന്നിരിയ്ക്കും'

എന്നാല്‍ രണ്ടും രണ്ട് സിനിമകളായി തന്നെ ഒരുക്കാന്‍ തീരുമാനിച്ചെന്നാണ് പുതിയ വാര്‍ത്ത. ശ്രീകുമാറിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു.

പൃഥ്വിയുടെ കര്‍ണനല്ല ഈ കര്‍ണന്‍; മമ്മൂട്ടിയുടെ കര്‍ണന് പേരിട്ടു!!

ധര്‍മക്ഷേത്രം എന്നാണ് മമ്മൂട്ടി- ശ്രീകുമാര്‍ - മധുപാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കര്‍ണന്റെ കഥയ്ക്കിട്ടിരിയ്ക്കുന്ന പേര്.

പൃഥ്വിയുടെ കര്‍ണനല്ല ഈ കര്‍ണന്‍; മമ്മൂട്ടിയുടെ കര്‍ണന് പേരിട്ടു!!

എന്നാല്‍ ഈ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം മഹാഭാരതത്തെ ആസ്പമദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് ഇത് തന്നെയാണെന്ന് വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും എന്നാണ് അണിയറയില്‍ നിന്നുള്ള വാര്‍ത്ത.

പൃഥ്വിയുടെ കര്‍ണനല്ല ഈ കര്‍ണന്‍; മമ്മൂട്ടിയുടെ കര്‍ണന് പേരിട്ടു!!

18 വര്‍ഷമെടുത്താണ് നടന്‍ കൂടെയായ പി ശ്രീകുമാര്‍ കര്‍ണന്റെ കഥ പൂര്‍ത്തിയാക്കിയത്. തനിക്ക് ജീവനുണ്ടെങ്കില്‍ മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രം ചെയ്തിരിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു

പൃഥ്വിയുടെ കര്‍ണനല്ല ഈ കര്‍ണന്‍; മമ്മൂട്ടിയുടെ കര്‍ണന് പേരിട്ടു!!

പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കര്‍ണന്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദുബായില്‍ വച്ചാണ് നടന്നത്. 45 കോടി മുതല്‍ മുടക്കിലെടുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകും എന്ന വിശേഷണത്തോടെയാണ് വരുന്നത്.

English summary
Today’s big news is that Mammootty-Madhupal movie to be titled as Dharma Kshethram. The team has not yet announced it officially but the news is that dharma Kshethram will the title for their movie. The name “Karnan”has already been registered by R.S Vimal for his movie so this team have to find a new name.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam