രാജ 2ന്റെ ആവശ്യമുണ്ടോ!! വായടപ്പിച്ച് മമ്മൂട്ടിയുടെ മാസ് മറുപടി, ഇഷ്ടപ്പെട്ടെന്ന് പൃഥ്വിരാജ്
Recommended Video

പ്രേക്ഷകർ ആകാംക്ഷയൊടെ കാത്തിരിക്കുന്ന മമ്മൂക്ക് ചിത്രമാണ് മധുരാജ. വൈശാഖ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരാജ പുറത്തു വരുന്നത്. ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകരെ പോലെ പ്രേക്ഷകരു ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മധുരരാജയുടെ അണിയറ പ്രവർത്തകർ പത്രസമ്മേളന നടത്തിരുന്നു. ഇതിൽ മമ്മൂട്ടിയും പങ്കെടുത്തിയിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്തിന്എന്നുള്ള ചോദ്യം ഉയർന്നു വന്നിരുന്നു. അതിന് നല്ല കുറുക്കി കാച്ചിയ മറുപടിയായിരുന്നു താരം നൽകിയത്. മമ്മൂട്ടിയുടെ മറുപടി സമൂഹിക മാധ്യമങ്ങളിലും ട്രോൾ കോളങ്ങളിലും വലിയ ചർച്ചയായിരുന്നു. ട്രോളന്മാർ താരത്തിന്റെ ആ ഡയലോദഗ് ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിത മമ്മൂട്ടിയെ പ്രശംസിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്.

രാജയോട് എന്തിന് ഇത്
പോക്കിരാജ ഫോർമാറ്റിൽ വീണ്ടും ഒരു ചിത്രം വരുമ്പോൾ എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് ചിത്രത്തെ സമീപിക്കുന്നതെന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിനായിരുന്നു നല്ല രസകരമായ രീതിയിൽ മമ്മൂക്ക മറുപടി നൽകിയത്. മനുഷ്യന്റെ വികാരങ്ങൾക്കോ മൂല്യങ്ങൾക്കോ കാലങ്ങൾ അനുസരിച്ച് മാറ്റമുണ്ടാകില്ല. ഈ സിനിമ നന്മയുടെ ഭാഗത്ത് നിൽക്കുന്ന ചിത്രമാണ്. തിന്മയിൽ നിന്ന് നന്മ ജയിക്കുന്നതാണ് സിനിമ. ഫ്രാഞ്ചൈസി ചിത്രങ്ങൾ ലോകസിനിമയിൽ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.അതൊന്നും ഒരു ചോദ്യവും കൂടാതെ കാണും. ഈ പാവം രാജയോടെന്തിനായിങ്ങനെ? -മമ്മൂട്ടി ചോദിച്ചു.

ട്രോളന്മാർ ഏറ്റെടുത്തു
അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.അതൊന്നും ഒരു ചോദ്യവും കൂടാതെ കാണും. ഈ പാവം രാജയോടെന്തിനായിങ്ങനെ മമ്മൂക്കയുടെ ഡയലോഗ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ശോഷ്യൽ മീഡിയയിലും മറ്റും ഈ മാസ് ക്ലാസ് ഡയലോഗ് വൈറലാവുകയാണ്. ഇപ്പോഴിത മമ്മൂട്ടിയെ പിന്തുണച്ച് പൃഥ്വിരാജ് എത്തിയിരിക്കുകയാണ്.

ഇഷ്ടപ്പെട്ടു
മമ്മൂക്കയുടെ മറുപടി ട്രോൾ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ട്രോളിനു ക്യാപ്ഷനായി ഇഷ്ടപ്പെട്ടു എന്ന് കുറിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു പൃഥ്വിയുടെ പ്രതികരണം. ആദ്യ ഭാഗത്തിൽ മമ്മബക്കയുടെ സഹോദരൻ സൂര്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്, രണ്ടാം ഭാഗത്തിൽ മമ്മൂക്കയുടെ സഹോദരനായി തെന്നിന്ത്യൻ താരം ജയ് ആണ് വേഷമിടുന്നത്. എന്തായാലും പൃഥ്വിയുടെ ട്വീറ്റ് പ്രേക്ഷകർ ഏറ്റെടുത്തിയിരിക്കുകയാണ്.

പ്രേക്ഷകർ ആകാംക്ഷയോടെ
വിഷു റിലീസായി ഏപ്രിൽ 12 നാണ് മധുരാജ റിലീസിനെത്തുന്നത്. ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തെ പോലെ മാസ് ക്ലാസ് സ്റ്റണ്ടും കോമഡിയുമൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഏപ്രിൽ 5 വൈകുന്നേരും 7 മണിയ്ക്ക് അബുദാബിയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിടു. ഈ വർഷ താരരാജക്കന്മാരുടെ രണ്ട് ചിത്രങ്ങളാണ് അവധി ആഘോഷം ഉത്സവമാക്കാൻ എത്തുന്നത്.
ഇഷ്ട്ടപ്പെട്ടു 😁 pic.twitter.com/sddANJET5h
— Prithviraj Sukumaran (@PrithviOfficial) April 5, 2019


Click it and Unblock the Notifications