മമ്മൂട്ടിയുടെ വരവ് ചുമ്മാതല്ല! മധുരരാജയുടെ ഫൈറ്റിനായി 25 ദിവസം? സണ്ണി ലിയോണിന്‍റെ ഐറ്റം നമ്പറും?

Recommended Video

ഡ്യുപ്പില്ലാതെ തകർക്കാൻ മമ്മൂക്ക | filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. താരനിരയിലും അണിയറപ്രവര്‍ത്തകരിലുമെല്ലാം ഗംഭീര മാറ്റവുമായാണ് ഇത്തവണത്തെ വരവ്. മമ്മൂട്ടി രാജയായി എത്തുമ്പോള്‍ സൂര്യയായി പൃഥ്വിരാജില്ല. തമിഴ് താരമായ ജയ് യാണ് ആ വേഷത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പര്‍ ഗേളായ സണ്ണി ലിയോണിന്റെ നൃത്തവും ചിത്രത്തിലുണ്ടെന്നുമൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

വിഷുവിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. പോയ പ്രൗഢി തിരികെ നേടി ബോക്‌സോഫീസിലെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ കൈയ്യടിച്ച് താരത്തിനൊപ്പമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വരവറിയിച്ചാണ് അദ്ദേഹത്തിന്റെ കുതിപ്പ്. യാത്രയും പേരന്‍പും ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുന്നത്. മധുരരാജയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഫൈറ്റ് ചിത്രീകരിക്കാന്‍ 25 ദിവസം

ഫൈറ്റ് ചിത്രീകരിക്കാന്‍ 25 ദിവസം

മധുരരാജയിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം 25 ദിവസം കൊണ്ടാണ് ചിത്രീകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മാസ്സ് ചിത്രമായതിനാല്‍ത്തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. സിനിമയിലെ മുഖ്യ ഹൈലൈറ്റുകളിലൊന്നാണ് ഈ സംഘട്ടനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാജയുടെ ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയപ്പോള്‍ മുതല്‍ ആരാധകപ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു.

പീറ്റര്‍ ഹെയ്‌നിനൊപ്പം മമ്മൂട്ടി

പീറ്റര്‍ ഹെയ്‌നിനൊപ്പം മമ്മൂട്ടി

ആദ്യ മലയാള ചിത്രത്തിലൂടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതാണ് പീറ്റര്‍ ഹെയ്ന്‍. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനെ ത്രില്ലിങ് രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഈ ചിത്രത്തിന് പിന്നാലെ മോഹന്‍ലാലിന്റെ ഒടിയനും ആക്ഷനൊരുക്കിയത് അദ്ദേഹമാണ്. ഇത്തവണ അദ്ദേഹം മമ്മൂട്ടിക്കൊപ്പമാണ് എത്തുന്നത്. മധുരരാജയിലെ പ്രധാനപ്പെട്ട സാഹസിക രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഡ്യൂപ്പിനെ വെയ്‌ക്കേണ്ടെന്ന് മെഗാസ്റ്റാര്‍

ഡ്യൂപ്പിനെ വെയ്‌ക്കേണ്ടെന്ന് മെഗാസ്റ്റാര്‍

സിനിമാജീവിതത്തിലെ തന്നെ വഴിത്തിരിവായേക്കാവുന്ന തീരുമാനവുമായാണ് ഇത്തവണ മമ്മൂട്ടിയെത്തുന്നത്. മധുരരാജയ്ക്കായി ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്നും ഇതേക്കുറിച്ച് അദ്ദേഹം സംവിധായകനോടും പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വൈശാഖ് തന്നെയാണ് ഇതേക്കുറിച്ചുള്ള കാര്യം വ്യക്തമാക്കിയത്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇതേക്കുറിച്ച് ആരാധകരും അറിഞ്ഞത്.

സണ്ണി ലിയോണ്‍ എത്തുമോ?

സണ്ണി ലിയോണ്‍ എത്തുമോ?

ചൂടന്‍ നൃത്തരംഗങ്ങളുമായി എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സണ്ണി ലിയോണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സണ്ണിയെ നായികയാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തിലേക്ക് താരമെത്തിയേക്കുമെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അനുശ്രീ, ഷനം കാസിം, മഹിമ നമ്പ്യാര്‍ ഇവരാണ് മധുരരാജയിലെ നായികമാര്‍.

ഉണ്ടയുടെ അവസാനഘട്ട ജോലികള്‍

ഉണ്ടയുടെ അവസാനഘട്ട ജോലികള്‍

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേംഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉണ്ടയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് മെഗാസ്റ്റാര്‍. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍, അമീര്‍, ബിലാല്‍, ആളോഹരി ആനന്ദം തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങുന്നത്. തമിഴ് സിനിമയായ പേരന്‍പും തെലുങ്ക് ചിത്രമായ യാത്രയുമാണ് റിലീസിങ്ങിനൊരുങ്ങുന്നത്.

കളിയാക്കിയവര്‍ക്കുള്ള മറുപടി

കളിയാക്കിയവര്‍ക്കുള്ള മറുപടി

ഡാന്‍സ് ചെയ്യാനറിയില്ല, സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നു, മമ്മൂട്ടിയെ എന്നും ട്രോളര്‍മാരും വിമര്‍ശകരും എടുത്തിട്ടലക്കുന്നതും ഇക്കാര്യത്തിലാണ്. ഡ്യൂപ്പിനെ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളുടെ യഥാര്‍ത്ഥ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഏറെ പഴി കേട്ട ചിത്രമായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ഡ്യൂപ്പിനെ ഉപയോഗിച്ച് സീനുകള്‍ ചിത്രീകരിക്കുന്നതും മമ്മൂട്ടി കൂളായി ഇരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ട്രോളര്‍മാരും ഈ സംഭവം ആഘോഷമാക്കി മാറ്റിയിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X