ക്യാമറ വിളിക്കുന്നു: സ്വന്തമായി വണ്ടിയോടിച്ച് മമ്മൂട്ടിയെത്തി, ഗ്ലാമർ എന്നും ഒരു പോലെയെന്ന് പ്രേക്ഷകർ

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമ സെറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. അടുത്തിടെ നിർമ്മാതാവ് ആന്റോ ജോസഫ് വെളിപ്പെടുത്തിയത് പോലെ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സ്പൈ ത്രില്ലർ ചിത്രത്തിന്റെ സെറ്റിലേക്ക് അദ്ദേഹം എത്തി കഴിഞ്ഞു. ഹൈദരാബാദ് ഉള്ള ലൊക്കേഷനിലേക്ക് എത്താനായി അദ്ദേഹം എയർപോർട്ടിലേക്ക് എത്തിയത് എന്നത്തേയും പോലെ സ്വന്തമായി കാർ ഓടിച്ചാണ്. കൂടി നിന്ന മാധ്യമപ്രവർത്തകരുടെ മധ്യത്തിലേക്ക് ഒരു ചിരിയോടെ മമ്മൂട്ടി ഇറങ്ങിയപ്പോൾ, ആരാധകരുടെ ഏറെ നാൾ നീണ്ടു നിന്ന ആഗ്രഹമാണ് നിറവേറിയത്.

എന്നാൽ, ഇന്ന് കാര്യങ്ങൾ അതിൽ മാത്രമായി ഒതുക്കാൻ മെഗാസ്റ്റാർ തയ്യാറായില്ല. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപെടുത്ത തന്റെ ഏറ്റവും പുതിയ ചിത്രം പ്രേക്ഷകർക്കായി സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ വരവ് അറിയിച്ചത്. ചികിത്സയുടെ ഭാഗമായി മാറി നിന്ന അവസരത്തിൽ, ഒരിക്കൽ പോലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ലെജൻഡറി താരമോ, അദ്ദേഹത്തിന് അടുപ്പമുള്ളവരോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നില്ല.

Mammootty arrives at the airport
Photo Credit: Mammootty Kampany / X

"ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ഇറങ്ങി തിരിക്കുകയാണ്. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ പോരാ... ക്യാമറ വിളിക്കുന്നു," മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞ പുതിയ ചിത്രത്തിലും വിഡിയോകളിലും, ബ്രൗൺ നിറത്തിലുള്ള ലിനൻ ഷർട്ടും, ബെയ്ജ് നിറത്തിലുള്ള കാഷ്വൽ പാന്റ്സും ധരിച്ച് പഴയതിലും സ്റ്റൈലിഷ് ആയിട്ടാണ് ലെജൻഡറി താരം പ്രത്യക്ഷപ്പെട്ടത്. ഒപ്പം അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന സ്റ്റെമെന്റ്റ് സൺഗ്ലാസുകളും, നേവിയിൽ വെളുത്ത സ്‌ട്രൈപ്‌സ് ഉള്ള ഷൂവും അണിഞ്ഞിരിക്കുന്നത് കാണാം.

പതിവിന് വിപരീതമായി, ഒറ്റക്കല്ല മമ്മൂട്ടി സെറ്റിൽ എത്തിയത്. ഇത്തവണ ഒപ്പം അദ്ദേഹത്തിന്റെ പ്രിയതമയായ സുൽഫത്ത് എന്ന സുലുവും കൂടെ ഉണ്ടായിരുന്നു. എന്തായാലും, മമ്മൂട്ടിയെ ഏറെ നാളുകൾക്ക് ശേഷം ഒരു പൊതു ഇടത്തിൽ കാണാനായതിന്റെ സന്തോഷം ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. "നേരത്തത്തെക്കാൾ ഉഷാറായി. എന്നാൽ ഒന്നിൽ നിന്ന് തുടങ്ങാൻ 2.0," ഒരു ആരാധകൻ ആവേശത്തോടെ തന്റെ എക്സ് പേജിൽ കുറിച്ച്. "എത്ര നാളായി ഇക്കാ കണ്ടിട്ട്," മറ്റൊരാൾ എഴുതി.

Mammootty s latest click
Photo Credit: Mammootty / Instagram

രാത്രിയോട് കൂടി ഹൈദരാബാദിലെ ഹോട്ടലിൽ എത്തിയ മമ്മൂട്ടിയെയും സുൽഫത്തിനെയും കാത്ത്, സിനിമയുടെ നിർമ്മാതാവും അടുത്ത സുഹൃത്തുമായ ആന്റോ ജോസഫും, മഹേഷ് നാരായണൻ പ്രോജക്ടിന്റെ ടീം അംഗങ്ങളും, കാത്ത് നിൽപ്പുണ്ടായിരുന്നു. അതിന്റെ വീഡിയോ നിർമ്മാതാവ് തന്നെ അദ്ധേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഇവർക്കൊപ്പം പ്രമുഖ ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപും മമ്മൂട്ടിയെയും കാത്ത് ഹോട്ടലിൽ ഉണ്ടായിരുന്നു. മെഗാസ്റ്റാറിനെ കണ്ടയുടൻ അനുഗ്രഹം വാങ്ങാനും ഗ്യാങ്സ് ഓഫ് വസെയ്പൂർ സംവിധായകൻ മറന്നില്ല.

മമ്മൂട്ടിക്കൊപ്പം മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്, പാട്രിയോട്ട് എന്നാണ് പേരിട്ടിരിക്കുന്നത് എന്നാണ് വിവരം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. സുഷിൻ ശ്യാമാണ് പാട്രിയോട്ടിന്റെ സംഗീതം ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ബോളിവുഡ് സിനിമാട്ടോഗ്രാഫർ മാനുഷ് നന്ദനാണ് ഛായാഗ്രഹം കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X