മാമാങ്കം സെറ്റിൽ മമ്മൂട്ടിയ്ക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മണികണ്‌ഠൻ, ചിത്രങ്ങൾ കാണാം...
മണികണ്ഠൻ തന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂക്ക ചിത്രമാണ് മാമാങ്കം. ചിത്രത്തിനെ കുറിച്ചുള്ല നിരവധി വിശേഷങ്ങളാണ് സോഷ്യൽ മീഡിയ വഴിയും താരങ്ങൾ മുഖേനേയും പ്രേക്ഷരുടെ ചെവിയിൽ എത്തുന്നത്. എന്നാൽ ഇതൊക്കെ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് ജനങ്ങൾ. എന്നാൽ ഇന്ന് മാമങ്കം സെറ്റിൽ നിന്ന് പുറത്തു വന്നത് ഒരു സെലിബ്രേഷനെ കുറിച്ചാണ്. കമ്മിട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മണികണ്ഠൻ ആചാരിയുടെ പിറന്നാളായിരുന്നു. ഇത് താരങ്ങൾ ഗംഭീരമായി തന്നെ ആഘോഷിച്ചിട്ടുമുണ്ട്.

മണികണ്ഠൻ തന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിലും നല്ലൊരു പിറന്നാൾ ആഘോഷം സ്വപ്നങ്ങളിൽ മാത്രം. പ്രിയപ്പെട്ട മമ്മൂക്കയ്ക്കും,സംവിധായകൻ സജീവ് പിള്ളയ്ക്കും പ്രൊഡ്യൂസർ വേണു കുന്നംപള്ളിക്കും, ജോയി മാത്യു സാറിനും, മാമാങ്കം ടീമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. കൂടുതൽ മാമാങ്കം വിശേഷങ്ങളും ചിത്രങ്ങളും പുറകെ വരുന്നതായിരിക്കും എന്ന കുറിപ്പോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മാമാങ്കം സെറ്റിൽ ജോയിൻ ചെയ്ത വിവരം കഴിഞ്ഞവദിവസം മണികണ്ഠൻ തന്നെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.സെറ്റിൽ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മമ്മൂക്കയ്ക്ക് ഒപ്പം മാമങ്കത്തിൽ ഇന്ന് ജോയിൻ ചെയ്തു എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതെല്ലാം ചിത്രത്തിനായുള്ള ആരാധകരുടെ ആകാംക്ഷ കൂട്ടിയിട്ടുണ്ട്. ഒരു നീണ്ട താരനിര തന്നെ മാമങ്കത്തിന്റെ ഭാഗമാകുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് സജീവ് പിള്ളയാണ് മാമങ്കം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











