മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുന്ന ഒരേ ഒരു കാര്യം
മലയാള സിനിമയിലെ കുലപതികളായ സത്യന്‍, മധു എന്നിവരുടെ സിനിമകള്‍ മുതല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച നടനാണ് പ്രേം നസീര്‍.
മലയാള സിനിമയിലെ കുലപതികളായ സത്യന്‍, മധു എന്നിവരുടെ സിനിമകള്‍ മുതല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച നടനാണ് പ്രേം നസീര്‍. ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട നടനാണെന്ന് ചോദിച്ചാല്‍ പ്രേം നസീറിന്റെ മറുപടി ഇങ്ങനെ.
ഒരാളെ മാത്രമായി എടുത്ത് പറയുക പ്രയാസമാണെന്ന് പറയും. അതേ സമയം മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ നടന്‍ പ്രേം നസീറിന്റൈ പ്രതികരണം. തുടര്‍ന്ന് വായിക്കൂ..

അഭിനയം ഇഷ്ടമാണ്
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എനിക്ക് ഇഷ്ടമാണ്. ഇവരില്‍ ആരാണ് മിടുക്കന്‍ എന്ന് ചോദിച്ചാല്‍ രണ്ട് പേരും എനിക്ക് തുല്യരാണെന്ന് ഞാന്‍ പറയൂ. ഒരിക്കല്‍ നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പേര് രണ്ട് പ്രാവശ്യം പറയും
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേര് പറയുമ്പോള്‍ ഞാന്‍ രണ്ട് പ്രാവശ്യം പറയും. മമ്മൂട്ടി മോഹന്‍ലാല്‍ അല്ലെങ്കില്‍ മോഹന്‍ലാല്‍ മമ്മൂട്ടി. ഇങ്ങനെ പറയുമ്പോള്‍ ആര്‍ക്കും ഒരു സംശയവും തോന്നില്ലല്ലോ.

മമ്മൂട്ടി തിരക്കിലാണ്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. അതിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2 എന്ന ചിത്രത്തില്‍ അഭിനയിക്കും. ദേശീയ അവാര്‍ഡ് ജേതാവ് സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചിരിക്കുന്നത്.

മുന്തിരിവള്ളികളുടെ വിജയ തിളക്കത്തില്‍
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











