മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ വിവാഹിതനായി
മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ വിവാഹിതനായി. ആന്‍സിയെ ആണ് ജോഫിന്‍ ജീവിത സഖിയാക്കിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ജോഫിന്റെയും ആന്‍സിയുടെ വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ബാദുഷയുടെ പോസ്റ്റ് വന്നത്. ജോഫിന്‍ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്.

മെഗാസ്റ്റാറും നടി മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന നിലയിലാണ് ദി പ്രീസ്റ്റ് നേരത്തെ ശ്രദ്ധ നേടിയത്. മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വിഎന്‍ ബാബുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ദീപു പ്രദീപ്, ശ്യാം മേനോന്‍ തുടങ്ങിയവരുടെ തിരക്കഥയിലാണ് ജോഫിന്‍ ടി ചാക്കോ ദ പ്രീസ്റ്റ് ഒരുക്കുന്നത്. ത്രില്ലര്‍ മൂഡിലുളള ഒരു സിനിമയാണെന്ന് സൂചന നല്‍കികൊണ്ടാണ് മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ഉണ്ടാകും. സംവിധായകന്‍ ജോഫിന്റെ കഥയിലാണ് ചിത്രമൊരുക്കുന്നത്.
മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും പുറമെ നിഖില വിമലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദി പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് ജോഫിന്‍ ടി ചാക്കോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ നിമിഷമാണ് ഇതെന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന്‍ എത്തിയത്. ഇതിനായി തന്റെ കൂടെ നിന്നവര്‍ക്കെല്ലാം സംവിധായകന്‍ നന്ദി പറയുകയും ചെയ്തിരുന്നു.
Recommended Video
ദുരുഹതകള്‍ നിറഞ്ഞ ഒരു ഫസ്‌റ്റ് ലുക്ക് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ദ പ്രീസ്റ്റിന്റെതായി പുറത്തുവിട്ടിരുന്നത്. മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരിക്കും ദി പ്രീസ്റ്റ്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടെതെന്ന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ജിസ് ജോയിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുളള ആളാണ് ജോഫിന്‍ ടി ചാക്കോ.


Click it and Unblock the Notifications