മമ്മൂട്ടിയും മഞ്ജു വാര്യരും എത്താന്‍ വൈകും, നിരാശയാണല്ലോയെന്ന് ആരാധകര്‍, ദ പ്രീസ്റ്റ് റിലീസ് മാറ്റി

തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളിലൊന്നാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായൊരുമിക്കുന്ന സിനിമയെന്ന പേരിലായിരുന്നു ഈ ചിത്രം ശ്രദ്ധ നേടിയത്. സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ ഏറെയായെങ്കിലും ഇതാദ്യമായാണ് മഞ്ജു വാര്യര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.

ഇത്തരത്തിലൊരു അവസരത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നായിരുന്നു താരം പറഞ്ഞത്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മലയാളത്തില്‍ അധികമാരും പരീക്ഷിക്കാത്ത തരത്തിലുള്ള മിസ്റ്ററി ത്രില്ലര്‍ ജോണറിലാണ് സിനിമയൊരുങ്ങുന്നത്.

ലോക് ഡൗണിന് ശേഷം തിയേറ്റര്‍ തുറന്നതോടെ സിനിമകള്‍ റിലീസ് ചെയ്ത് തുടങ്ങിയിരുന്നു. ദ പ്രീസ്റ്റും വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. പ്രേക്ഷകരെ നിരാശരാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്നുള്ള വിവരമാണ് ശനിയാഴ്ച പുറത്തുവന്നത്. സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ പ്രദര്‍ശനം ഇല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് പ്രീസ്റ്റ് റിലീസ് മാറ്റിയത്.

Manju, Mammootty

മമ്മൂട്ടിയേയും മഞ്ജു വാര്യരേയും ഒരുമിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയായിരുന്നു ആദ്യം ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. അതിന് ശേഷമായാണ് മഞ്ജു വാര്യരെത്തിയത്. 15 ദിവസത്തിന് ശേഷമായാണ് ഇരുവരും ഒരുമിച്ചുള്ള സീന്‍ വന്നത്. ആ ഷോട്ടിന് കട്ട് പറഞ്ഞ സമയത്ത് എല്ലാവരും കൈയ്യടിച്ചിരുന്നു. അത് താനോര്‍ത്തിരിക്കുന്നുണ്ടെന്നും ജോഫിന്‍ ടി ചാക്കോ പറഞ്ഞിരുന്നു.

നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസി, ബേബി മോണിക്ക ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങിയവരും ദ പ്രീസ്റ്റില്‍ അഭിനയിച്ചിട്ടുണ്ട്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X