68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്‍ത്തകന് മമ്മൂട്ടിയുടെ മറുപടി
ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മലായളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് മാമാങ്കം ടീം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാധ്യമ പ്രവർത്തകന് മമ്മൂക്ക നൽകിയ ഒരു മറുപടിയാണ്. താൻ താങ്കളുടെ ഒരു വലിയ ആരാധകനാണെന്നും , അറുപത്തിയെട്ടു വയസിലും ഒരു വർഷം ആറു മുതല്‍ എട്ടു വരെ ചിത്രങ്ങള്‍ എങ്ങനെ ചെയ്യാന്‍ സാധിക്കുന്നു എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. മാമാങ്കം പ്രമോഷനായി മുംബൈയിൽ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.
ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. താങ്കളെ പോലെ ഉള്ള ആരാധകര്‍ ആണ് തന്റെ എനര്‍ജി എന്നാണ്. "നിങ്ങളാണ് എന്റെ എനര്‍ജി" എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. താരത്തിന്റെ മാസ് മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷം ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മാമങ്കം. മമ്മൂട്ടിയ്ക്കൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡിസംബർ 12 ന് മാമാങ്കം തിയേറ്ററിൽ എത്തുന്നത്.


Click it and Unblock the Notifications











