മായാ ബസാര്‍ അടുത്തയാഴ്ച മുതല്‍
പുതുമുഖം തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന മായാ ബസാര്‍ എന്ന മമ്മൂട്ടി ചിത്രം അടുത്തയാഴ്ച മുതല്‍ പൊള്ളാച്ചിയില്‍ ചിത്രീകരണം തുടങ്ങും.
പട്ടണത്തില്‍ ഭൂതത്തിന്റെ രചന പൂര്‍ത്തിയാകാന്‍ വൈകിയതു മൂലമാണ് ക്രിസ്തുമസിന് തീയേറ്ററിലെത്തിക്കാന്‍ നിശ്ചയിച്ചിരുന്ന മായാ ബസാര്‍ നേരത്തെ ഷൂട്ടിംഗ് തുടങ്ങിയത്.
പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ശിവന്‍കുട്ടിയെന്ന കഥാപാത്രമാണ് മായാ ബസാറില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ പ്രകാശ് രാജാണ് വില്ലനായി എത്തുന്നു. ഇന്ദ്രപ്രസ്ഥത്തിനു ശേഷം പ്രകാശ് രാജും മമ്മൂട്ടിയും ഒന്നിക്കുന്ന അടുത്ത മലയാള ചിത്രമാണ് മായാ ബസാര്‍.
തേരേ സമീന്‍ പര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രശസ്തയായ തിസ്ക ചോപ്രയാണ് മായാ ബസാറില്‍ മമ്മൂട്ടിയുടെ നായിക.
അഖില്‍ മുവീസ് നിര്‍മ്മിക്കുന്ന മായാ ബസാറിന്റെ കഥയും തിരക്കഥയും ടി എ റസാക്കാണ് രചിക്കുന്നത്.
നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ഇന്നസെന്റ് എന്നിങ്ങനെ പ്രമുഖമായ താരനിര മായാ ബസാറില്‍ അണി നിരക്കുന്നുണ്ട്.
മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മായാ ബസാര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications