മമ്മൂട്ടിയുടെ മായാബസാര്‍
സംവിധാനരംഗത്തേക്ക് കടന്നുവരുന്ന നവാഗതരുടെ കഴിവുകള്‍ തിരിച്ചറിയാന്‍ മമ്മൂട്ടിക്ക് എപ്പോഴും സാധിക്കുന്നുണ്ട്. പുതിയ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി യാതൊരു മടിയും കാണിക്കാത്തത് അതുകൊണ്ടാണ്.
ലാല്‍ ജോസ്, ബ്ലെസ്സി, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരുടെ ആദ്യചിത്രങ്ങളില്‍ നായകനായ മമ്മൂട്ടി ഇപ്പോള്‍ മറ്റൊരു നവാഗതനായ എം.മോഹനന്റെ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. കാത്തി എന്ന നവാഗത സംവിധായകന്‍ തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായതും നവാഗതരില്‍ പ്രതിഭയുള്ളവര്‍ക്ക് ഡേറ്റ് നല്‍കാന്‍ അദ്ദേഹം എപ്പോഴും ഒരുക്കമാണെന്നതു കൊണ്ടുതന്നെ.
സിബി മലയില്‍, ബ്ലെസ്സി, സുന്ദര്‍ദാസ് എന്നീ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള തോമസ് സെബാസ്റ്റിയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. മായാബസാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.
നവാഗതനാ ഗോവിന്ദ് വിജയനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അഖില്‍ ഫിലിംസിന്റെ ബാനറില്‍ സച്ചി എസ്. മംഗളമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications