»   » മമ്മൂട്ടിയും മീര ജാസ്മിനും ഒപ്പം ഫഹദും

മമ്മൂട്ടിയും മീര ജാസ്മിനും ഒപ്പം ഫഹദും

By: ലക്ഷ്മി
Subscribe to Filmibeat Malayalam
Mammootty-Fahad-Meera
2012 അവസാനത്തിലും ഈ വര്‍ഷം ഇതുവരെയും വന്നവയെല്ലാം മമ്മൂട്ടിയുടെ കൊച്ചു കൊച്ചു പടങ്ങളായിരുന്നു ബാവൂട്ടിയുടെ നാമത്തിലായാലും ഏറ്റവും പുതിയ ചിത്രം ഇമ്മാനുവല്‍ ആയാലും വളരെ ചെറിയ ബജറ്റില്‍ വന്ന ചിത്രങ്ങളാണ്. എന്നാല്‍ ഇനി മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ് വരാന്‍പോകുന്നത്.

ഇതിന് തുടക്കമായി എത്തുന്നത് ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രം ഗ്യാങ്‌സ്റ്റര്‍ ആണ്. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു അധോലോക നായകനെയാണ് അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മീര ജാസ്മിനാണ്. ഒരേ കടല്‍ എന്ന ശ്യാമപ്രസാദ് ചിത്രത്തിന് ശേഷം മീര മമ്മൂട്ടിയുടെ നായികയായെത്തുന്ന ചിത്രമായിരിക്കുമിത്.

ഗ്യാങ്സ്റ്ററില്‍ ഫഹദ് ഫാസിലും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ടാ തടിയായിലൂടെ വന്ന ശേഖര്‍ മേനോന്‍, തമിഴ് നടന്‍ പാര്‍ത്ഥിപന്‍ എന്നിവര്‍ക്കൊപ്പം അച്ചുവേട്ടന്റെ വീട്, അഗ്നിദേവന്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ട രോഹിണി ഹട്ടങ്കടി എന്നിവരും ഗ്യാങ്‌സ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു.

വളരെ സ്റ്റൈലിഷ് ആയ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. അഹമ്മദ് സിദ്ദിഖാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും വളരെ സാധാരണക്കാരുടെ കഥ പറഞ്ഞ ഒട്ടേറെ ചിത്രങ്ങള്‍ക്കും ശേഷം മമ്മൂട്ടി സ്റ്റണ്ടും തോക്കുമായെത്താന്‍ പോകുന്ന ചിത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. ഒപ്പം മീര ജാസ്മിനും ഫഹദ് ഫാസിലും ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഊഹിയ്ക്കാം മൂന്ന് അഭിനയപ്രതിഭകളുടെ മത്സരിച്ചുള്ള പ്രകടനത്തിന് ഈ ചിത്രം വേദിയാവുകകൂടി ചെയ്യുമെന്ന്.

English summary
Meera Jasmine and Fahad Fazil teaming up with Mammootty for Ashiq Abu's Gangster
Please Wait while comments are loading...

Malayalam Photos

Go to : More Photos