»   » ആ മുഹമ്മദ് കുട്ടി തന്നെയാണോ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സാറാമ്മ ടീച്ചര്‍ക്ക് സംശയം!

ആ മുഹമ്മദ് കുട്ടി തന്നെയാണോ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ സാറാമ്മ ടീച്ചര്‍ക്ക് സംശയം!

By: Sanviya
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം എട്ടാം ക്ലാസില്‍ തന്നെ സയന്‍സ് പഠിപ്പിച്ച സാറാമ്മ ടീച്ചറെ കാണാന്‍ മമ്മൂട്ടി എത്തി. ദുബായിലെ ഖിസൈസിലെ വീട്ടിലാണ് മമ്മൂട്ടി എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ ഇരുവര്‍ക്കും സന്തോഷമടക്കാനായില്ല. അരമണിക്കൂറോളം ഇരുവരും സംസാരിച്ച് പഴയക്കാല ഓര്‍മ്മകളും പങ്കു വച്ചു.

സ്‌കൂളില്‍ പാവമായിരുന്ന മുഹമ്മദ് കുട്ടി എങ്ങനെയാണ് ഇത്രയും വലിയ നടനായതെന്നായിരുന്നു ടീച്ചര്‍ക്ക് സംശയം. അന്ന് പേടിയായതുകൊണ്ടാണ് താന്‍ പാവമായിരുന്നതെന്നായിരുന്നു മമ്മൂട്ടി മറുപടി നല്‍കിയത്.

മുഹമ്മദ് കുട്ടി

താന്‍ എട്ടാം ക്ലാസില്‍ പഠിപ്പിച്ച മുഹമ്മദ് കുട്ടിയാണെന്ന് ഒരു സഹപാടിയിലൂടെയാണ് സാറാമ്മ ടീച്ചര്‍ അറിയുന്നത്. വൈക്കം കുലശേഖര സ്‌കൂളിലാണ് സാറാമ്മ ടീച്ചര്‍ മമ്മൂട്ടിയെ പഠിപ്പിച്ചത്.

അഭിമാനം തോന്നുന്നു

പഠിപ്പിച്ച കുട്ടികള്‍ നല്ല നിലയില്‍ വരുമ്പോഴാണ് ഒരു അധ്യാപകയെന്ന നിലയില്‍ സന്തോഷമുണ്ടാകുന്നതെന്നും മമ്മൂട്ടിയുടെ കാര്യത്തില്‍ ഏറെ അഭിമാനമുണ്ടെന്നും സാറാമ്മ ടീച്ചര്‍ പറഞ്ഞു.

മമ്മൂട്ടിക്ക് വേണ്ടി

വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത കട്ട്‌ലെറ്റായിരുന്നു മമ്മൂട്ടിക്കായി സാറാമ്മ ടീച്ചര്‍ ഒരുക്കി വച്ചിരുന്നു. എന്നാല്‍ കഴിക്കാന്‍ മടി കാണിച്ചപ്പോള്‍ തടി വയ്ക്കില്ലെന്നും ധൈര്യമായി കഴിച്ചോളൂ എന്നായിരുന്നു സാറാമ്മ ടീച്ചര്‍ പറഞ്ഞു.

സമ്മാനമായി

തിരിച്ച് പോരാന്‍ നേരത്ത് മമ്മൂട്ടി ടീച്ചര്‍ക്ക് വേണ്ടി വാങ്ങിച്ച സാരിയും നല്‍കി.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty meets Saramma teacher.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam