»   » പഴയ സുഹൃത്തിനെ മമ്മൂട്ടി അപ്രതീക്ഷിതമായി കണ്ടപ്പോള്‍... പക്ഷെ ആ സുഹൃത്തിനെ കണ്ടാല്‍...

പഴയ സുഹൃത്തിനെ മമ്മൂട്ടി അപ്രതീക്ഷിതമായി കണ്ടപ്പോള്‍... പക്ഷെ ആ സുഹൃത്തിനെ കണ്ടാല്‍...

By: Rohini
Subscribe to Filmibeat Malayalam

ബന്ധങ്ങള്‍ക്ക് എന്നും പ്രധാന്യം നല്‍കുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്തിടെ തന്നെ സ്‌കൂളില്‍ പഠപ്പിച്ച സാറാമ്മ ടീച്ചറെ കാണാന്‍ മമ്മൂട്ടി ദുബായില്‍ പോയ ഫോട്ടോയും വീഡിയോയുമെല്ലാം സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്.

എനിക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടെന്ന് മമ്മൂട്ടി സംവിധായകനോട് പറഞ്ഞു, ആ ചിരി...

ഇപ്പോഴിതാ സമാനമായ മറ്റൊരു അനുഭവം. കഥ തുടരുന്നു എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലെ മമ്മൂട്ടിയുടെ വികാരഭരിതമായ പ്രസംഗം പോലെയൊന്നും അല്ലായിരുന്നെങ്കിലും മമ്മൂട്ടിയും ആ പഴയ കൂട്ടുകാരനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു സിനിമാ സ്റ്റൈല്‍ ഉണ്ടായിരുന്നു.

മഹാരാജാസ് കോളേജില്‍

മഹാരാജാസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘമ വേദിയിലായിരുന്നു ആ കൂടിക്കാഴ്ച. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ തന്റെ അടുത്ത സുഹൃത്തിനെ വേദിയില്‍ വച്ച് മമ്മൂട്ടി തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വട്ടപ്പേര് പോലും മമ്മൂട്ടി ഇപ്പോഴും ഓര്‍ക്കുന്നു.

ആ സുഹൃത്ത് ഇപ്പോള്‍...

അബ്ദുള്‍ റഹ്മാന്‍ എന്ന തന്റെ പഴയ സുഹൃത്തിനെയാണ് മമ്മൂട്ടി തിരിച്ചറിഞ്ഞത്. അതില്‍ ഒരു കൗതുകമുണ്ട്... മമ്മൂട്ടി ഇപ്പോഴും നാല്‍പതുകാരന്റെ സ്റ്റൈലിലും അബ്ദുള്‍ റഹ്മാന്‍ തന്റെ പ്രായത്തിലൂടെയും കടന്ന് പോകുന്നത്‌പോലെ തോന്നും.

സന്തോഷമുണ്ട്

അതിപ്രശസ്തനായെങ്കിലും പഴയ സഹപാഠി നാല് പതിറ്റാണ്ടിനിപ്പുറം തന്നെ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. സ്റ്റുഡന്‍സ് ഓണ്‍ലിയില്‍ അഞ്ച് വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ച് വന്നവരാണ് എന്ന് റഹ്മാന്‍ ഓര്‍ത്ത് പറഞ്ഞു.

മനോരമയില്‍

മഹാരാജാസ് കോളേജില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘമത്തിന്റെ വീഡിയോ കാണാം.. വീഡിയോ കടപ്പാട് ; മനോരമ ന്യൂസ് ചാനല്‍

English summary
Mammootty met his old friend at Maharajakeeyam Alumni meet
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam