മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം: വാര്‍ത്ത ആഘോഷമാക്കി സോഷ്യല്‍ മീഡിയ

By Midhun

Recommended Video

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു,സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് | filmibeat Malayalam

മമ്മൂട്ടിയ നായകനാക്കി ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായാണ് കോട്ടയം കുഞ്ഞച്ചന്‍ അറിയപ്പെടുന്നത്. ഒരു പക്കാ കോട്ടയം അച്ഛായനായി മമ്മൂട്ടി തിളങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ് .

1990ലാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സുരേഷ് ബാബു സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടിവി ചാനലുകളില്‍ വരുമ്പോഴും ചിത്രം മൊത്തമായി ഇരുന്ന് കാണുന്ന പ്രക്ഷകരും കൂടുതലാണ്. ഇപ്പോള്‍ കോട്ടയം കുഞ്ഞച്ചന്റെ ആരാധകര്‍ക്കു സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം

മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ആടിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആട് 2വിന്റെ നൂറാം ദിവസത്തിന്റെ വിജയാഘോഷ വേളയില്‍ ഇവര്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ചിത്രം പ്രഖ്യാപിച്ച വിവരം മിഥുന്‍ മാനുവല്‍ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

മിഥുന്‍ മാനുവല്‍ തോമസ്

മിഥുന്‍ മാനുവല്‍ തോമസ്

ആട് 2 എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രമൊരുക്കിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗം ഹിറ്റായി മാറി ജയസൂര്യയുടെ ഷാജി പാപ്പനും പിള്ളേരെയും കേരളത്തിലെ യുവാക്കള്‍ നെഞ്ചിലേറ്റിയിരുന്നു. ആട് 2 വിന്റെ ഗംഭീര വിജയം മിഥുന്‍ മാനുവല്‍ എന്ന സംവിധായകനെ മലയാളത്തിലെ മുന്‍ നിര സംവിധായകരിലൊരാളായി മാറ്റിയിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ ചലച്ചിത്ര പ്രേമികള്‍ക്ക് മിഥുന്‍ എന്ന സംവിധായകന്‍ ആയതുകൊണ്ടാണ് പ്രതീക്ഷകള്‍ വര്‍ധിക്കുന്നത്. കോട്ടയം കുഞ്ഞച്ചന്‍ 2 മിഥുന്റെ കൈയില്‍ ഭദ്രമാണെന്നാണ് സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ ആരാധകര്‍ വിലയിരുത്തുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് മമ്മൂട്ടിക്കൊപ്പം ആദ്യമായി

ഫ്രൈഡേ ഫിലിം ഹൗസ് മമ്മൂട്ടിക്കൊപ്പം ആദ്യമായി

ഫ്രൈഡേ ഫിലിം ഹൗസ് ആദ്യമായി മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ ആട് 2 നിര്‍മ്മിച്ചത് ഫ്രൈഡേ ഫിലി ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മുന്‍പും നിര്‍മ്മിച്ചിട്ടുളള ബാനറുകളിലൊന്നാണ് ഫ്രൈഡേ ഫിലിം ഹൗസ് . കോട്ടയം കുഞ്ഞച്ചന്‍ ഈ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ എറെയാണ്.

മമ്മൂട്ടിയും ദുല്‍ഖറും വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു

മമ്മൂട്ടിയും ദുല്‍ഖറും വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വിവരം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് മമ്മൂട്ടി ഈയൊരു സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ആശാനേ ജോഷി ചതിച്ചു എന്ന തുങ്ങുന്ന അടിക്കുറിപ്പോടെ ദുല്‍ഖര്‍ സല്‍മാനും ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ ചിത്രത്തെ ക്കുറിച്ചുളള സംസാരമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ആട് 2 വിന്റെ വന്‍ വിജയമാണ് മിഥുന്‍ മാനുവല്‍ തോമസിനോടുളള പ്രതീക്ഷ ആരാധകര്‍ക്കിടയില്‍ വര്‍ധിക്കാന്‍ കാരണമായത്. അതേസമയം ഈ വെള്ളിയാഴ്ച ആട് 2വിന്റെ ആദ്യ ഭാഗമായ ആട് ഒരു ഭീകരജീവിയാണ് റീ റിലീസ് ചെയ്യുന്നുണ്ട്.

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരേ,

കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്.. ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്‌നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2.. :)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X