ട്വന്റി ട്വന്റിയില്‍ മമ്മൂട്ടി-ലാല്‍ പോരാട്ടം
സമീപ കാലത്തൊന്നും നടക്കാന്‍ സാധ്യതയില്ലെന്ന് കരുതപ്പെട്ടിരുന്ന വെള്ളിത്തിരയിലെ മമ്മൂട്ടി-ലാല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു.
താര ബാഹുല്യം കൊണ്ടും ബഡ്‌ജറ്റു കൊണ്ടും ശ്രദ്ധേയമായ ട്വന്റി ട്വന്റിയാണ് സൂപ്പര്‍ താരങ്ങളുടെ പോരാട്ടത്തിന് വേദിയാകുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രങ്ങളിലെല്ലാം ഇവര്‍ കൂട്ടുകാരോ സഹോദരങ്ങളുടെയോ ഒക്കെ വേഷമായിരുന്നു കൈകാര്യം ചെയ്‌തിരുന്നത്.
1985ല്‍ സാജന്‍ സംവിധാനം ചെയ്‌ത കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലായിരുന്നു ഇരുവരും എതിരാളികളായി അവസാനം വെള്ളിത്തിരയിലെത്തിയത്.
ഇതിനു ശേഷം ഇവര്‍ക്ക് ചുറ്റും സൃഷ്ടിയ്‌ക്കപ്പെട്ട സൂപ്പര്‍ താര പരിവേഷം ഇത്തരം സിനിമകള്‍ എടുക്കുന്നതിന് തടസമാകുകയായിരുന്നു.
ഇടക്കാലത്ത് ഇറങ്ങിയ ഹരികൃഷ്‌ണന്‍ പോലുള്ള ചിത്രങ്ങള്‍ ഇരുവര്‍ക്കും തുല്യ പ്രധാന്യം നല്‌കാന്‍ വേണ്ടി ശ്രമിച്ചതിലൂടെ ഏറെ വിമര്‍ശനമേറ്റു വാങ്ങുകയും ചെയ്‌തിരുന്നു.
അമ്മ നിര്‍മ്മിയ്‌ക്കുന്ന ട്വന്റി ട്വന്റിയില്‍ മമ്മൂട്ടിയും ലാലും നേരിട്ട് ഏറ്റുമുട്ടുന്ന സംഘട്ടന രംഗങ്ങള്‍ വരെ സംവിധായകന്‍ ജോഷി പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തൊക്കെയായാലും ഒരു സൂപ്പര്‍ താരം പരാജയപ്പെടുന്ന ക്ലൈമാക്‌സ് ചിത്രത്തിനുണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications