twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ വെട്ടി മോഹന്‍ലാല്‍? പൃഥ്വിയും നിവിനും പിന്നില്‍! പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍???

    |

    സിനിമാലോകവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. നിലവിലെ ചിത്രങ്ങളെ മാത്രമല്ല റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളേയും കടുത്ത പ്രതിസന്ധിയാണ് ബാധിച്ചിട്ടുള്ളത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പല നിര്‍മ്മാതാക്കള്‍ക്കും സംഭവിച്ചത്. മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് മറ്റൊരു ദു:ഖകരമായ കാര്യം. ക്ലൈമാക്‌സ് ചിത്രീകരണത്തിനായൊരുക്കിയ സെറ്റായിരുന്നു ഒരുവിഭാഗം നശിപ്പിച്ചത്.

    Recommended Video

    പ്രതിഫലത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെട്ടി മോഹന്‍ലാല്‍?

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വണ്‍, ചതുര്‍മുഖം തുടങ്ങിയ സിനിമകള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയായിരുന്നു. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ റിലീസുകളെല്ലാം നീട്ടുകയായിരുന്നു. എന്നാണ് തിയേറ്ററുകള്‍ തുറക്കുന്നതെന്നറിയില്ലെങ്കിലും തിയേറ്ററില്‍ തന്നെ സിനിമകള്‍ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്നാണ് കൂടുതല്‍ നിര്‍മ്മാതാക്കളും വ്യക്തമാക്കിയത്. മറ്റ് ചിലരാവട്ടെ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. 600 കോടിയോളം രൂപയുടെ നഷ്ടമാണ് മലയാള സിനിമയ്‌ക്കെന്നുള്ള കണക്കുകളാണ് പുറത്തുവന്നത്. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളും ഇതിനിടയില്‍ രംഗത്തെത്തിയിരുന്നു.

    പ്രതിഫലം കുറക്കണം

    പ്രതിഫലം കുറക്കണം

    ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായി ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിബന്ധനകളോടെ സിനിമ-സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. താരങ്ങള്‍ പ്രതിഫലം കുറക്കാതെ മുന്നോട്ട് പോവാനാവില്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച യോഗം ചേരുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. താരസംഘടനകളുമായും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നു.

    26 സിനിമകള്‍

    26 സിനിമകള്‍

    ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. 26 സിനിമകളാണ് അവസാനഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുള്ളത്. ഔട്ട് ഡോര്‍ ഷൂട്ടിനുള്ള അനുമതി കൂടി ലഭിച്ചാലേ ഇവയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുകയുള്ളൂവെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ജൂണ്‍ 8ന് ശേഷം ഇതിനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. പ്രതിഫലം കുറക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങളുടെ നിലപാട് ആരായാനുള്ള ശ്രമവും സംഘടന തുടങ്ങിയിട്ടുണ്ട്.

     മമ്മൂട്ടിയെ വെട്ടി മോഹന്‍ലാല്‍

    മമ്മൂട്ടിയെ വെട്ടി മോഹന്‍ലാല്‍

    പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാലാണെന്ന കണക്കുകളുമായാണ് കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലെത്തിയത്. താരങ്ങളുടെ പ്രതിഫലം കുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. 4 മുതല്‍ 8 കോടി വരെയാണ് മോഹന്‍ലാലിന് ലഭിക്കുന്ന പ്രതിഫലമെന്നായിരുന്നു ചര്‍ച്ചയില്‍ പറഞ്ഞത്. 2-3 കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ലൂസിഫറിന് ശേഷമാണ് മോഹന്‍ലാല്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

    പിന്നാലെ യുവതാരങ്ങള്‍

    പിന്നാലെ യുവതാരങ്ങള്‍

    താരരാജാക്കന്‍മാര്‍ക്ക് പിന്നിലായി യുവതാരനിരയും ഇടംപിടിച്ചിട്ടുണ്ട്.1.5-2 കോടിയാണ് പൃഥ്വിരാജിന് പ്രതിഫലമായി ലഭിക്കുന്നത്. അഭിനയം മാത്രമല്ല സംവിധാനത്തിലും മികവ് തെളിയിച്ച താരത്തിന് സ്വന്തമായി നിര്‍മ്മാണക്കമ്പനിയുമുണ്ട്. പൃഥ്വിക്ക് പിന്നിലായി ഇടംപിടിച്ചത് നിവിന്‍ പോളിയാണ്. ഒരുകോടിയാണ് താരത്തിന് ലഭിക്കുന്നത്. താരപുത്രന്‍മാരായ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമാണ് നിവിന്‍ പോളിക്ക് പിന്നാലെയുള്ളത്.65-75 ലക്ഷമാണ് ഇവര്‍ പ്രതിഫലമായി വാങ്ങുന്നത്.

    English summary
    Mammootty, Mohanlal and Other celebrities remuneration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X