ബറോസ് പൂജാ ചടങ്ങില്‍ മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും, മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കമായി
മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തന്റെ ആദ്യ സംവിധാന സംരംഭം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അടുത്തിടെയാണ് ലാലേട്ടന്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥ എഴുതിയത്. വിദേശതാരങ്ങള്‍ ഉള്‍പ്പെടെ വലിയ താരനിരയാണ് ബറോസില്‍ അണിനിരക്കുന്നത്.
ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി പൂജിത, പുത്തന്‍ ചിത്രങ്ങള്‍ കാണാം
അതേസമയം ബറോസിന്റെ പൂജാ ചടങ്ങുകള്‍ കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ ഇന്ന് നടന്നിരിക്കുകയാണ്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, സിബി മലയില്‍, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര, പൃഥ്വിരാജിന്‌റ ഭാര്യ സുപ്രിയ ഉള്‍പ്പെടെയുളളവരെല്ലാം ചടങ്ങിന് എത്തിയിരുന്നു.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തന്നെയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്. ബറോസിന്‌റെ പൂജാ ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഇതില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുളള ഒരു ചിത്രം സൂപ്പര്‍ താരങ്ങളുടെ ആരാധക ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാര്‍ച്ച് 24ന് ബറോസിന്‌റെ ചിത്രീകരണം ആരംഭിക്കുമെന്ന് അടുത്തിടെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

ലാലേട്ടന്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഭൂതമായി എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നg. എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ലാലേട്ടനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാസ് വേഗ, റാഫേല്‍ അമാര്‍ഗ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്.

ഫെബ്രുവരി അവസാന വാരത്തില്‍ എറണാകുളത്ത് ബറോസിന്‌റെ സെറ്റ് വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു. ത്രീഡി ഫോര്‍മാറ്റിലാണ് ബറോസ് അണിയിച്ചൊരുക്കുകയെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പിയാനോയില്‍ ലോകത്തെ ഞെട്ടിച്ച അത്ഭുത ബാലന്‍ ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബറോസിന് വേണ്ടി മുന്‍പ് പാട്ടുകള്‍ ഒരുക്കിയിരുന്നു ലിഡിയം. ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ബറോസ്
Recommended Video

ബറോസിന് ആശംസകള്‍ നേര്‍ന്ന് സിനിമാ പ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം തുടങ്ങേണ്ട ചിത്രമായിരുന്നു ബറോസ്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ നീണ്ടുപോവുകയായിരുന്നു. പ്രീ പ്രൊഡക്ഷന്‍ സമയത്ത് പൃഥ്വിരാജും ബറോസ് ടീമിനൊപ്പം ഉണ്ടായിരുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്‌റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുളള പിരീഡ് സിനിമയാണ് ബറോസ്.


Click it and Unblock the Notifications