»   » മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ കൊഹിനൂര്‍ രത്‌നങ്ങള്‍: ജാക്കി ഷ്‌റോഫ്

മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ കൊഹിനൂര്‍ രത്‌നങ്ങള്‍: ജാക്കി ഷ്‌റോഫ്

Posted By:
Subscribe to Filmibeat Malayalam

രംഗീല എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ജാക്കി ഷ്‌റോഫ് എന്ന നടനെ മലയാളികള്‍ക്ക് പരിചയം വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ എന്ന ചിത്രത്തിലൂടെയാണ്.

എന്നാല്‍ മലയാളി സിനിമാ പ്രേമികളെയും സിനിമാ താരങ്ങളെയും ജാക്കിയ്ക്ക് അടുത്തറിയാം. പ്രത്യേകിച്ച് മലയാള സിനിമയുടെ നെടുന്തൂണുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും.

mammootty-jackie-mohanlal

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ജാക്കി ഷ്‌റോഫ് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് വാചാലനായി. മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ലെന്നാണ് ജാക്കിയുടെ പക്ഷം.

മോഹന്‍ലാലും മമ്മൂട്ടിയും മികച്ച നടന്മാരാണ്. സത്യത്തില്‍ ഇരുവരും ഇന്ത്യന്‍ സിനിമയിലെ കൊഹിനൂര്‍ രത്‌നങ്ങളായാണ് താന്‍ വിലയിരുത്തുന്നതെന്നും ജാക്കി ഷ്‌റോഫ് പറഞ്ഞു.

ആരണ്യകാണ്ഡം, കൊച്ചടയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പത്ത് എന്‍ട്രതുക്കുള്ളെ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജാക്കി. വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാണ് നായകന്‍

English summary
Mammootty and Mohanlal are Indian cinema's Kohinoor diamonds says Jackie Shroff

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam