മലയാളത്തിന്റെ അനുഗ്രഹങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും: പൃഥ്വിരാജ്
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്മുറക്കാരനായി ആര് വരുമെന്ന് ചോദിച്ചാല്‍ എതിരാളികളില്ലാതെ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് പൃഥ്വിരാജിന്റെ തന്നെയാണ്. യുവതാരനിരയില്‍ നിന്ന് സൂപ്പര്‍താരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് പൃഥ്വി. പക്ഷെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് മാത്രം.
മമ്മൂട്ടിയും മോഹന്‍ലാലും ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ രണ്ടുപേരാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളത്തിന്റെ അനുഗ്രഹമാണ് രണ്ട് പേരും. ഞാന്‍ സിനിമയില്‍ വന്നതിന് ശേഷമാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വലിപ്പം മനസ്സിലാക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും ലജന്റ്‌സ് ആണ്. ലോകത്തിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഈ രണ്ട് പേരുകള്‍ ഉണ്ടാകും. നമുക്ക് ദിശാബോധം തരാന്‍ അവരുണ്ടെന്നതാണ് നമ്മുടെ വിശ്വാസം. അഭിനയത്തിന്റെ ഉയര്‍ന്ന തലത്തിലെത്തിയവരാണ് രണ്ടു പേരും- പൃഥ്വിരാജ് പറഞ്ഞു.
മമ്മൂട്ടിയ്‌ക്കൊപ്പം 'പോക്കിരിരാജ' എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും മോഹന്‍ലാലിനൊപ്പം ഏറെ നാളായി ഒരു അവസരം കാത്തിരിക്കുകയാണ് പൃഥ്വി. രഞ്ജിത്തിന്റെ ചിത്രം മൂക്കുവരെ എത്തി കൈവിട്ടു പോകുകയായിരുന്നു. മൂവരും ഒന്നിച്ചൊരു ചിത്രം വരികയെങ്കില്‍ അതിനെയും മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications