»   » ഉണ്ണുന്ന ചോറില്‍ മണ്ണുവാരി ഇടരുതെന്ന് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഭാഗ്യലക്ഷ്മി!!!

ഉണ്ണുന്ന ചോറില്‍ മണ്ണുവാരി ഇടരുതെന്ന് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഭാഗ്യലക്ഷ്മി!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസ് മലയാള സിനിയെ ആകെ പിടിച്ച് ഉലച്ചിരിക്കുകയാണ്. സിനിമ താരങ്ങളും പ്രവര്‍ത്തകരും രണ്ട് തട്ടായി തിരിഞ്ഞിരിക്കുകയാണ്. ഇതില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയത്തില്‍ മലയാള സിനിമയുടെ മെഗാ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും മൗനമാണ്. അമ്മയുടെ ജനറല്‍ ബോഡിക്ക് ശേഷം നടന്ന പത്ര സമ്മേളനത്തിലും ഇരുവരും മൗനത്തിലായിരുന്നു. 

Bhagyalakshmi

മോഹന്‍ലാലും മമ്മൂട്ടിയും മൗനം വെടിയണമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ ആവശ്യപ്പെട്ടിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിക്ക് നേരിട്ട ആക്രമണത്തിന്റെ  പേരില്‍ സിനിമ മേഖല മുഴുവന്‍ മോശമാണെന്ന തരത്തിലാണ് പുറത്തുള്ള വരുടെ പരാമര്‍ശങ്ങള്‍. നടിയുടെ വിഷയം എന്നതിലുപരി ഇതൊരു സ്ത്രീയുടെ വിഷയമാണ്. സമൂഹത്തേയും സിനിമാ ലോകത്തേയും ഒരു പോലെ ബാധിക്കുന്ന വിഷയമാമ്. സിനിമാക്കാരെല്ലാം ഒന്നിച്ച് നിന്ന് ആരുടേയും പക്ഷം പിടിക്കാതെ പെണ്‍കുട്ടിക്ക് വേണ്ടി സംസാരിക്കുകയാണ് വേണ്ടത്. 

Bhagyalakshmi

നഷ്ടം പെണ്‍കുട്ടിക്ക് മാത്രമല്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമാണ്. സിനിമയില്‍ നിന്നും പണവും പ്രശസ്തിയും ഉണ്ടാക്കുന്നവര്‍ക്ക് സിനിമ ലോകത്തോട് ഒരു പ്രതിബദ്ധത കൂടി വേണ്ടെ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. പല വിഷയങ്ങളുടെ പേരില്‍ പോണോനും വരുന്നോനും സിനിമ മേഖലയെ ചെളിവാരി എറിയുകയാണ്. തെറ്റ് ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ എന്നും ഭാഗ്യ ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. ഈ പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ രക്ഷിക്കണം. നമ്മളെല്ലാം ഉണ്ണുന്ന ചോറാണിത്. ആ ചോറില്‍ മണ്ണ് വാരിയിടാന്‍ നാം തന്നെ വഴിവെച്ച് കൊടുക്കരുതെന്ന് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പ്രതികരണം ആവശ്യപ്പെട്ട് ഭാഗ്യലക്ഷ്മി കുറിച്ചു.

English summary
Mammootty and Mohanlal should react on actress attack case Bhagyalakshmi wrote o Facebook. Its not only the issue of the actress but also the matter of the whole industry, she added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam