For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും ദുല്‍ഖറും തിരക്കിലാണ്! മോഹന്‍ലാലിന് വിശ്രമം നല്‍കി പൃഥ്വിരാജ്! ലൂസിഫറിന് ഇടവേള! കാണൂ!

  |

  സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഒട്ടേറെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബജറ്റിലൊതുങ്ങുന്ന സിനിമകളെല്ലാം വ്യത്യസ്തമാണ്. ഔദ്യോഗിക പ്രഖ്യാപനം മുതല്‍ തുടര്‍ന്നങ്ങോട്ട് നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ പ്രേക്ഷകര്‍ക്കും കൃത്യമായ ബോധ്യമുണ്ട്. പാക്കപ്പും തിരക്കിട്ട ഷെഡ്യൂളിനെക്കുറിച്ചുമൊക്കെ ആരാധകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളക്കര ഒന്നടങ്കം മുങ്ങിയപ്പോള്‍ സഹായഹസ്തവുമായി സിനിമാലോകവും എത്തിയിരുന്നു. ഓണം ലക്ഷ്യമാക്കി നീങ്ങിയിരുന്ന പല സിനിമകളുടെയും റിലീസും ചിത്രീകരണവുമൊക്കെ മാറ്റി വെച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം സിനിമാലോകം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍.

  പ്രളയത്തെത്തുടര്‍ന്ന് നിരവധി സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. പൃഥ്വിരാജ് ചിത്രമായ ലൂസിഫറുള്‍പ്പടെയുള്ള സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകനെന്ന നിലയിലും താരപുത്രന്‍ തിളങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും അന്യഭാഷാ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ്. താരങ്ങളുടെ ലേറ്റസ്റ്റ് ഷെഡ്യൂളിനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി ഹൈദരാബാദില്‍

  മമ്മൂട്ടി ഹൈദരാബാദില്‍

  മലയാളത്തിന്റെ സ്വന്തം താരമായ മെഗാസ്റ്റാറിന്റെ കൈയ്യില്‍ ഒട്ടനവധി ചിത്രങ്ങളുണ്ട്. കൈനിറയെ സിനിമകളുമായി ഓടി നടന്ന് അഭിനയിക്കുകയാണ് താരം. പതിവില്‍ നിന്നും വ്യത്യസ്തമായ ഇത്തവണ അന്യഭാഷകളിലേക്കും അദ്ദേഹം പ്രവേശിക്കുന്നുണ്ട്. തമിഴില്‍ അഭിനയിച്ച പേരന്‍പ് നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്‍രെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തമിഴിന് പിന്നാലെ തെലുങ്കിലേക്കും അദ്ദേഹം പ്രവേശിച്ചിട്ടുണ്ട്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയുടെ ചിത്രീകരണത്തിനായി മെഗാസ്റ്റാര്‍ ഹൈദരാബാദിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  ഡിസംബറില്‍ തിയേറ്ററുകളിലേക്ക്

  ഡിസംബറില്‍ തിയേറ്ററുകളിലേക്ക്

  ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആറിന്റെ ജീവിതകഥയുമായാണ് ചിത്രമെത്തുന്നത്്. വ്യക്തി ജീവിതത്തിലേയും രാഷ്ട്രീയ ജീവിതത്തിലേയും സുപ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമയൊരുക്കുന്നത്. മെഗാസ്റ്റാറിന്റെ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. വൈഎസ് ആറിന്റെ മകനായ ജഗമോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. തെലുങ്കിന്റെ സ്വന്തം താരമായ വിജയ് ദേവരക്കൊണ്ടയാണ് ജഗമോഹനായെത്തുന്നത്. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് താരം.

  സോയ ഫാക്ടറിന്റെ തിരക്കുമായി ദുല്‍ഖര്‍

  സോയ ഫാക്ടറിന്റെ തിരക്കുമായി ദുല്‍ഖര്‍

  മമ്മൂട്ടി മാത്രമല്ല മകനായ ദുല്‍ഖര്‍ സല്‍മാനും തിരക്കിട്ട ഷെഡ്യൂളിലാണ്. കര്‍വാന്റെ വിജയത്തിന് പിന്നാലെ താരം നായകനായെത്തുന്ന സോയ ഫാക്ടറിന്റ തിരക്കിലാണ് അദ്ദേഹം. ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സംവിധായകനായ അഭിഷേക് ശര്‍മ്മയാണ്. മുംബൈയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ താരം മലയാള ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയിലേക്ക് ജോയിന്‍ ചെയ്യും.

  ലൂസിഫറിന് പാക്കപ്പ്

  ലൂസിഫറിന് പാക്കപ്പ്

  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തലസ്ഥാനനഗരിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയായിരുന്നു. പ്രതികൂല കാലാവസ്ഥയിലും ഒരുദിവസം പോലും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നില്ല. മഞ്ജു വാര്യരും ടൊവിനോയും ഇന്ദ്രജിത്തും വിവേക് ഒബ്‌റോയിയും അടക്കമുള്ള താരങ്ങള്‍ അനന്തപുരിയിലെ ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇടയ്ക്ക് പുറത്ത് വന്നിരുന്നു. സംവിധാനം മാത്രമല്ല ക്യാമറമാനായും പൃഥ്വിയെ കണ്ടിരുന്നു.

  10 ദിവസത്തെ വിശ്രമം

  10 ദിവസത്തെ വിശ്രമം

  നിര്‍ത്താതെയുള്ള ചിത്രീകരണത്തെത്തുടര്‍ന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ക്ഷീണിച്ചതിനെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം 10 ദിവസത്തേക്ക് നിര്‍ത്തിവെക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തലസ്ഥാനത്തെ ഷെഡ്യൂളിന് പാക്കപ്പ് പറഞ്ഞതിന് ശേഷം ഒക്ടോബര്‍ അഞ്ചിന് അടുത്ത ഷെഡ്യൂള്‍ തുടങ്ങാനുള്ള പ്ലാനിലാണ് പൃഥ്വിരാജും സംഘവും.

  English summary
  Mammootty and Dulquer were in tight schedule.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X