മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡ്യൂപ്പ് ഇന്ന് തെരുവില്‍ പിച്ചയെടുക്കുന്നു!
ഒരു സീനില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അമാനുഷികമായി ബൈക്ക് ഓടിക്കുന്നതോ സംഘട്ടനം നടത്തുന്നതോ ആയ രംഗങ്ങളുണ്ടെങ്കില്‍ ആരധകര്‍ കൂവിവിളിച്ച് കൈയ്യടിയ്ക്കും. പരിസരം മറന്ന് തുള്ളിച്ചടും (തൊണ്ണൂറുകളാണ് ഉദാഹരിച്ചത്)
യഥാര്‍ത്ഥത്തില്‍ അത് മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെ ആവണമെന്നില്ല. സാഹസമായ മിക്ക രംഗങ്ങളും സുരക്ഷിതത്വം പരിഗണിച്ച് ഡ്യൂപ്പുകളെ വച്ചാണ് ചെയ്യാറുള്ളത്. ആരാധകര്‍ അത്രയേറെ കൈയ്യടിച്ച ആ രംഗത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ അവരെല്ലന്ന് സാരം.

അപ്പോള്‍ ആരാണ് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍? തിരശ്ശീലയ്ക്ക് പിന്നിലെ അത്തരം ചില മുഖങ്ങളെ കുറിച്ച് പലപ്പോഴും നമ്മള്‍ ചിന്തിക്കാറില്ല. ഇന്നും മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍, തൊണ്ണൂറുകളില്‍ അവര്‍ക്ക് ഡ്യൂപ്പായി എത്തിയ യഥാര്‍ത്ഥ താരങ്ങള്‍ എവിടെ?
അതിനുള്ള ഉത്തരം ചിലപ്പോള്‍ തെരുവിലെ പിച്ചപ്പാത്രത്തില്‍ കിട്ടും. അതെ, സിനിമയെയും സിനിമാക്കാരെയും അകമഴിഞ്ഞു സ്‌നേഹിയ്ക്കുന്ന മിക്കവര്‍ക്കും അറിയില്ല ചന്ദ്രബോസ് എന്ന യഥാര്‍ത്ഥ ഹീറോയെ കുറിച്ച്.
അത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡ്യൂപ്പായി എത്തിയ ചന്ദ്രബോസ് ഇന്ന് ജീവിതവൃത്തിയ്ക്ക് വേണ്ടി തെരുവില്‍ പിച്ചയെടുക്കുകയാണ്. ഇന്‍ഡ്യഗ്ലിഡ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
1970 ല്‍ ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയ്ക്ക് ഡ്യൂപ്പായിട്ടാണ് ചന്ദ്രബോസിന്റെ തുടക്കം. ദൗത്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടി ബൈക്ക് റൈസിങ് രംഗങ്ങള്‍ അഭിനയിച്ച ചന്ദ്രബോസ് മമ്മൂട്ടിയ്ക്ക് വേണ്ടി കാര്‍ണിവല്‍ എന്ന ചിത്രത്തിലും ഡ്യൂപ്പായി എത്തി. അങ്ങനെ എത്രയോ ചിത്രങ്ങള്‍
ടെക്‌നോളജി വളര്‍ന്നപ്പോള്‍ ചന്ദ്രബോസിനെ പോലുള്ളവര്‍ക്ക് അവസരങ്ങളില്ലാതെയായി. എല്ലാം ഗ്രാഫിക്‌സിന്റെ വഴിയേ സഞ്ചരിച്ചു. ജീവിതത്തില്‍ പല ഇരുണ്ട നാളുകളെയും അഭിമുഖീകരിക്കേണ്ടി വന്ന ചന്ദ്രബോസ് തെരുവിലേക്കിറങ്ങി. ചാലക്കുടിയിലെ തെരുവില്‍ ഭിക്ഷയാടുകയാണ് ഇന്നത്തെ സൂപ്പര്‍സ്റ്റാറുകളുടെ ഡ്യൂപ്പ്.


Click it and Unblock the Notifications











