ട്വന്റി ട്വന്റിക്കു ശേഷം....
ഏതായാലും ഹരികൃഷ്ണന്‍സ് പോലെ ഇരുവരും ഓരോ സീനിലും എപ്പോഴും പ്രത്യക്ഷപ്പെടുന്നത് ഒരുമിച്ചായിരിക്കില്ല. മാത്രമല്ല മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകളും കുറവായിരിക്കും. ചിത്രത്തില്‍ ഇരുവരുടെയും ഭാഗങ്ങള്‍ ചിത്രീകരിച്ചത് വെവ്വേറെ ഷെഡ്യൂളുകളായാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അനുമാനം.
(ഈ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സംബന്ധിച്ച ഒരു വിശദാംശവും പുറത്തുവിടാന്‍ പാടില്ലെന്ന നിര്‍ബന്ധത്തിന്റെ അടിസ്ഥാനത്തിലാണത്രെ അമ്മ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രത്തിന്റെ കഥ നല്‍കാത്തതും അവരെ ലൊക്കേഷനുകളില്‍ അടുപ്പിക്കാത്തതും. ഇനി കഥാപാത്രങ്ങളെ കുറിച്ച് അനുമാനം നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അമ്മ പ്രത്യേകിച്ചെന്തെങ്കിലും ശിക്ഷ കല്പിക്കുമോ ആവോ...)
നമ്പര്‍ ട്വന്റി മദ്രാസ് മെയിലിനു ശേഷം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നിക്കാന്‍ എട്ട് വര്‍ഷം വേണ്ടിവന്നു. ഹരികൃഷ്ണന്‍സിനു ശേഷം 10 വര്‍ഷത്തിനു ശേഷമാണ് ട്വന്റി ട്വന്റി പുറത്തിറങ്ങുന്നത്. അങ്ങനെയെങ്കില്‍ അടുത്ത മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിനായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗണിതശാസ്ത്രം പേപ്പറിലെ ചോദ്യത്തിന്റെ ഉത്തരം പോലെ 12 വര്‍ഷം കാത്തിരിക്കേണ്ടി വരുമോയെന്ന് ഇരുവരുടെയും ആരാധകര്‍ ആശങ്കിച്ചതാണ്.
അത്തരം നീണ്ട കാത്തിരിപ്പൊന്നും വേണ്ട. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വീണ്ടും മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുങ്ങും. അതും ഒന്നല്ല, രണ്ടു ചിത്രങ്ങള്‍!
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications