ഗുരു, പിന്നെ മായാവി
ആദ്യത്തെ ചിത്രം ഒരുക്കുന്നത് സുകുമാരനാണ്. ചിത്രത്തിന്റെ പേര് ശ്രീനാരായണഗുരു. ശ്രീനാരായണഗുരുവിന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ഗുരുവായി വേഷമിടുന്നത് മമ്മൂട്ടി. ഒപ്പം വിവേകാനന്ദനായി മോഹന്‍ലാലും.
വിവേകാനന്ദനായി മോഹന്‍ലാലിനെ തന്നെ തീരുമാനിക്കാന്‍ കാരണമുണ്ടെന്ന് സുകുമാരന്‍ പറയുന്നു. രാജശില്പിയുടെ ചിത്രീകരണ സമയത്ത് പുലര്‍ച്ചെയുള്ള ഒരു സീനില്‍ മോഹന്‍ലാല്‍ കാവിവേഷമുടുത്ത് നടന്നുവരുന്നത് കണ്ട് ഒരു വിവേകാനന്ദനെ പോലെ തോന്നിച്ചത്രെ! അങ്ങനെയാണ് മോഹന്‍ലാലിന് വിവേകാനന്ദ വേഷം നല്‍കുന്നത്.
അടുത്ത ചിത്രത്തില്‍ ഗുരുവും വിവേകാനന്ദനും തട്ടുപൊളിപ്പന്‍ മസാലകളിലേക്ക് രൂപാന്തരം പ്രാപിക്കും. മായാവിയിലെ മമ്മൂട്ടിയുടെ വേഷവും ഹലോയിലെ മോഹന്‍ലാലിന്റെ വേഷവും ഒന്നിച്ചാലെങ്ങനിരിക്കും? രണ്ട് ചിത്രത്തിനും തിരക്കഥയെഴുതിയ റാഫി മെക്കാര്‍ട്ടിനാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒന്നിപ്പിച്ച് പുതിയ ചിത്രമൊരുക്കുന്നത്. അടുത്ത വര്‍ഷം തന്നെ ഈ ചിത്രവും അണിയിച്ചൊരുക്കുമെന്നാണ് ചിത്രം നിര്‍മിക്കുന്ന ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.
രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍. ട്രെന്റിനു പിന്നാലെ പോകുന്നവരാണല്ലോ മലയാളത്തിലെ നിര്‍മാതാക്കളും സംവിധായകരും. ഇങ്ങനെ പോയാല്‍ ഹരികൃഷ്ണന്‍സ് സ്റ്റൈല്‍ തിരക്കഥകളുമായി നിര്‍മാതാക്കളും സംവിധായകരും ഇരുവരുടെയും ഡേറ്റുകള്‍ ഒന്നിച്ചു കിട്ടാന്‍ ക്യൂ നില്‍ക്കുന്ന സ്ഥിതിയുണ്ടാവുമോ?
മുന്‍ പേജുകള്‍ -


Click it and Unblock the Notifications