എനിക്ക് പ്രചോദനം മമ്മൂക്കയും ലാലേട്ടനും: ജയസൂര്യ
അടുത്തിടെ ജയസൂര്യ എന്ന നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുന്നൂള്ളൂ. അതെല്ലാം ഒരുവിദം വിജയം നേടുന്നുമുണ്ട്. പണ്ട് ജയസൂര്യ ഇങ്ങനെയൊന്നുമായിരിന്നില്ല. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ നായകനായി എത്തുന്നതിനുമുമ്പ് ഒരുപാട് ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ ജയസൂര്യ അഭിനയിതച്ചിരുന്നു.
നായകനിയിലേക്ക് ഉയര്‍ന്നതിന് ശേഷവും ഇന്ന കഥാപാത്രമേ ചെയ്യൂ എന്നൊന്നും ജയസൂര്യയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നില്ല. വില്ലനായും ചെറിയ ചെറിയ സഹനടന്റെ വേഷങ്ങള്‍ ചെയ്തും ജയസൂര്യ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരുന്നു. ബ്യൂട്ടിഫുളിന് ശേഷം കക്ഷി അല്പം സീരിയസായി. അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പരീക്ഷിച്ചു തുടങ്ങി. ഇത്തിര പാടുപെട്ടെങ്കിലും മലയാള സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ ഇപ്പോള്‍ ജയസൂര്യ എന്ന നടന് സാധിച്ചു.

ഇതിന് തനിക്ക് പ്രചോദനമായത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നാണ് ജയസൂര്യ പറയുന്നത്. മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറുകളായി ഇന്ന് നിലനില്‍ക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും തടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് സിനിമയില്‍ കാലുറപ്പിച്ചതെന്ന് ജയസൂര്യ ചൂണ്ടിക്കാണിക്കുന്നു
അവരുടെ അഭിനയം കണ്ടു തന്നെയാണ് അഭിനയിക്കണമെന്ന മോഹം എന്നിലുമുണ്ടായത്. അഭിനയിച്ചു തുടങ്ങുമ്പോള്‍ എന്റെ അഭിനത്തില്‍ ഇവരുടെ സ്വാധീനമുണ്ടാകുമോ എന്ന് കരുതി മിമിക്രി കാണിക്കുമ്പോള്‍ ഞാന്‍ ഇവരെ അനുകരിക്കാറില്ലായിരുന്നു- ജയസൂര്യ പറഞ്ഞു. ഇപ്പോള്‍ അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി ഒറ്റയടിക്ക് പത്ത് കിലോയാണ് താരം കുറച്ചിരിക്കുന്നത്.


Click it and Unblock the Notifications