»   » സൂപ്പര്‍ താരങ്ങള്‍ ദിലീപിന് താഴെയോ, മമ്മൂട്ടിയും മോഹന്‍ലാലും ജനപ്രിയ നായകന്റെ കളിപ്പാവകള്‍!!

സൂപ്പര്‍ താരങ്ങള്‍ ദിലീപിന് താഴെയോ, മമ്മൂട്ടിയും മോഹന്‍ലാലും ജനപ്രിയ നായകന്റെ കളിപ്പാവകള്‍!!

By: സാൻവിയ
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ജനപ്രിയ നായകന്‍ ദിലീപിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വിടുന്നത്. സഹപ്രവര്‍ത്തകരും നടന്റെ പ്രവര്‍ത്തിയോട് പ്രതിഷേധം അറിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സംവിധായകന്‍ വിനയന്‍ അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ദിലീപിന്റെ സ്വാധീനത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

കുടുംബപ്രേക്ഷകരുടെ പ്രിയ നടനായ ദിലീപിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് വിനയന്‍ തുറന്ന് പറഞ്ഞത്. സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഉപയോഗിച്ച് പല നേട്ടങ്ങളും ഉണ്ടാക്കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതായിരുന്നു വിനയന്‍ പറഞ്ഞത്.

mammoottymohanlalanddileep

താന്‍ അനുഭവിച്ചറിഞ്ഞതിനെ കുറിച്ചാണ് ദിലീപ് തുറന്ന് പറഞ്ഞത്. തനിക്ക് നന്നായി ദിലീപിനെ കുറിച്ച് അറിയാം. എന്തു സൂത്ര പണികളും ദിലീപിനെ കൊണ്ട് ചെയ്യാന്‍ കഴിയും. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിന്റെ കൈയിലെ കളിപ്പാവകളായിരുന്നുവെന്ന് വിനയന്‍ തുറന്ന് പറഞ്ഞു.

മലയാളം സിനിമാ ഇന്‍ഡസ്ട്രിയെ കണ്‍ട്രോള്‍ ചെയ്യാനുള്ള പവര്‍ ദിലീപ് ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ദിലീപിനെ മലയാള സിനിമയിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനയില്‍ നിന്നെല്ലാം ദിലീപിനെ പുറത്താക്കിയിട്ടുണ്ട്.

English summary
Mammootty and Mohanlal have just been Puppets in Dileep's hands.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam