മമ്മൂട്ടിയും മോഹന്‍ലാലും ഫോര്‍ബ്‌സ് ലിസ്റ്റില്‍

By Lakshmi

മലയാളികളുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ആരാണ് കേമന്‍ എന്ന കാര്യത്തില്‍ ഫാന്‍സിന് എന്നും തര്‍ക്കമുണ്ടെങ്കിലും രണ്ടുപേരും രണ്ടു തരത്തില്‍ കേമന്മാരാണെന്ന് ഏവര്‍ക്കും അറിയാം. ഇപ്പോഴിതാ ഇവരുടെ കേമത്തം ഫോര്‍ബ്‌സ് മാഗസിനും അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ 25 മഹാന്മാരായ നടന്മാരുടെ ഗണത്തിലാണ് ഫോര്‍ബ്‌സ് നമ്മുടെ സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നൂറു വയസ്സു പിന്നിടുന്ന ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായിട്ടാണ് ഫോര്‍ബ്‌സ് ഇത്തരത്തിലൊരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചതും ഓര്‍മ്മയില്‍ത്തങ്ങുന്നതുമായി അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച 25 അഭിനയപ്രതിഭകളുടെ ഗണത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെട്ടിരിക്കുന്നത്.

Mammootty and Mohanlal

1989ല്‍ റിലീസ് ചെയ്ത മതിലുകളിലെ അഭിനയമാണ് മമ്മൂട്ടിയുടെ മികച്ച പ്രകടനമായി ഫോര്‍ബ്‌സ് വിലയിരുത്തുന്നത്. 1991ല്‍ പുറത്തിറങ്ങിയ ഭരതമാണ് മോഹന്‍ലാലിന്റെ അഭിനയമികവളക്കാന്‍ മാനദണ്ഡമായിരിക്കുന്നത്.

1989ല്‍ മമ്മൂട്ടി നായകനായി 11 ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇതില്‍ മികച്ചു നില്‍ക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകളാണെന്നും ഫോര്‍ബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്യപാനിയായ ജ്യേഷ്ഠന്റെ രക്ഷയ്‌ക്കെത്തുകയും പിന്നീട് തീരാവേദനയില്‍ കുടുങ്ങിപ്പോവുകയും ചെയ്യുന്ന സംഗീതജ്ഞനായ കഥാപാത്രത്തെയാണ് ഭരതത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയിത്തിന് രണ്ട് താരങ്ങള്‍ക്കും അതാത് വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നകാര്യവും പറയാന്‍ ഫോര്‍ബ്‌സ് മറന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X