»   » ട്വന്റി ട്വന്റിയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു ചിത്രത്തില്‍!

ട്വന്റി ട്വന്റിയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു ചിത്രത്തില്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ട്വന്റി ട്വന്റി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും അവസാനമായി ഒന്നച്ചഭിനയിച്ചത്. എന്നാല്‍ വീണ്ടും താരങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുളള ചിത്രമായിരിക്കുമിതെന്നാണ് സൂചന.

തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ ചിത്രത്തില്‍

പ്രമുഖ തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് താരങ്ങള്‍ അഭിനയിക്കുന്നതെന്നാണ് വിവരം

ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണം

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫ് ഫിലീംകമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുളള ചിത്രം

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുടല്‍മുടക്കോടെ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കുമിതെന്നുമാണ് വിവരം.

മമ്മൂട്ടി അജയ് വാസുദേവന്‍ ചിത്രത്തിനു ശേഷം

പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. അജയ് വാസുദേവ് ആണ് ചിത്രത്തിന്റെ സംവിധാനം. ഇത് പൂര്‍ത്തിയായതിനു ശേഷമായിരിക്കും ഉദയകൃഷ്ണ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലേക്കു കടക്കുകയെന്നും പറയുന്നു

English summary
mammootty and mohanlal joining again in one film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam