മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അറിയാം എന്ത് വേണം, എന്ത് വേണ്ട എന്ന്: രഞ്ജിനി

By Aswathi

തന്റെ അഭിപ്രായം എവിടെയും തുറന്നു പറയാന്‍ ഒരു മടിയും രഞ്ജിനി ഹരിദാസിനില്ലെന്ന് മലയാളി പ്രേക്ഷകര്‍ക്ക് നേരത്തെ മനസ്സിലായതാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ രഞ്ജിനി ഹരിദാസ് മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോഴും നായകന്മാരയി അഭിനയിക്കുന്നതിലും തന്റെ അഭിപ്രായം പറഞ്ഞു.

മലയാളത്തിലെ മഹാനടന്മാരായ മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ മികച്ച നടനെന്ന് പറയാന്‍ പലര്‍ക്കും മടിയാണ്. അവരത് കേട്ടാല്‍ പ്രശ്‌നമാകില്ലേ എന്ന പേടികൊണ്ടാണ് പലരും പറയാന്‍ മടിക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. (സംഭവം രഞ്ജിനിക്കും പേടിയാണെന്ന് തോന്നുന്നു. താരവും ആരാണ് മികച്ച നടനെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അവരെ കുറിച്ച് വാചാലയായി)

mohanlal-mammootty-ranjini

കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മേലയായി മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലുണ്ട്. ഇന്നും അവര്‍ക്ക് ചെയ്യാന്‍ മികച്ച കഥാപാത്രങ്ങളുണ്ട്. എന്ന് സിനിമ നിര്‍ത്തണമെന്ന് അവര്‍ തീരുമാനിക്കും. മുപ്പത് വര്‍ഷം എന്നത് ഒരു ചെറിയ കാലയളവല്ല. അതുകൊണ്ട് എന്ത് ചെയ്യണം, എന്ന് സിനിമ അവസാനിപ്പിക്കണം എന്ന് അവര്‍ക്കറിയാം- രഞ്ജിനി ഹരിദാസ് പറഞ്ഞു.

പ്രായം അഭിനയത്തിന് അളവുകോലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മെറിന്‍ സ്ട്രീപ്പിനെ പോലുള്ളവര്‍ ഇന്നും മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്നില്ലെ. പക്ഷെ എത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്നവര്‍ തീരുമാനിക്കും. വയസ്സ് ഒരു ഘടകമാണ്. പക്ഷെ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അറിയാമെന്നും രഞ്ജി ഹരിദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X