twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാ ലോകം, പോസ്റ്റുകള്‍ കാണാം

    By Midhun Raj
    |

    വിനോദ നികുതി കുറച്ച് സംസ്ഥാനത്തെ തിയ്യേറ്ററുകളെ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സിനിമാ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം നന്ദി കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

    മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍ എന്ന് മോഹന്‍ലാലും കുറിച്ചു. മുഖ്യമന്ത്രിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ നന്ദി കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

    അതേസമയം താങ്ക് യൂ കേരള സര്‍ക്കാര്‍ എ

    അതേസമയം താങ്ക് യൂ കേരള സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജും എത്തിയത്. ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്‌റെയും ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു എന്നാണ് ദിലീപ് കുറിച്ചത്.

    വിനോദ നികുതി മാര്‍ച്ച് 31 വരെ

    വിനോദ നികുതി മാര്‍ച്ച് 31 വരെ ഒഴിവാക്കുകയും തിയ്യേറ്ററുകളുടെ വൈദ്യൂതി നിരക്കിലെ ഫിക്‌സഡ് ചാര്‍ജ്ജ് പകുതിയാക്കി കുറക്കുകയും മറ്റ് ഇളവുകള്‍ അനുവദിക്കുകയും ചെയ്തുകൊണ്ട് മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങള്‍ എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

    ഇവര്‍ക്കൊപ്പം നിവിന്‍ പോളി, ടൊവിനോ തോമസ്

    ഇവര്‍ക്കൊപ്പം നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളള താരങ്ങളും മറ്റ് സിനിമാപ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടുളള പോസ്റ്റുമായി എത്തി. അതേസമയം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സംവിധായകന്‍ രഞ്ജിത്തും ഫേസ്ബുക്കില്‍ എത്തിയിരുന്നു. ദീര്‍ഘമായ കുറിപ്പെഴുതിയാണ് മുഖ്യമന്ത്രിയോടുളള് തന്‌റെ കടപ്പാട് രഞ്ജിത്ത് അറിയിച്ചത്.

    സംവിധായകന്‌റെ വാക്കുകളിലേക്ക്

    സംവിധായകന്‌റെ വാക്കുകളിലേക്ക്; വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങള്‍ അവര്‍ അഭ്യര്‍ഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു.

    അത് സിനിമാലോകത്തിന്

    അത് സിനിമാലോകത്തിന് മൊത്തത്തില്‍ ഒരുണര്‍വ് പകര്‍ന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തില്‍ ഞാനും. ഓരോ തൊഴില്‍ മേഖലയിലെയും അടിസ്ഥാന പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവന്‍ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എല്‍.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാല്‍സലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...

    ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

    Read more about: mammootty mohanlal dileep prithviraj
    English summary
    Mammootty, Mohanlal, Manju Warrier And Others Praised CM Pinarayi Vijayan For Solving The Theatre Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X