»   »  ഇത്തവണ ഓണത്തിന് താരരാജാക്കന്മാരെ തോല്‍പിച്ചത് ആരാണെന്നോ? മള്‍ട്ടിപ്ളെക്സിലെ കളക്ഷന്‍ ഇങ്ങനെ!!

ഇത്തവണ ഓണത്തിന് താരരാജാക്കന്മാരെ തോല്‍പിച്ചത് ആരാണെന്നോ? മള്‍ട്ടിപ്ളെക്സിലെ കളക്ഷന്‍ ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇത്തവണത്തെ ഓണത്തിന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ കൊണ്ടുള്ള ഉത്സവമായിരുന്നു. മമ്മുട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിങ്ങനെയുള്ള താരങ്ങളുടെ സിനിമകള്‍ തമ്മില്‍ ബോക്‌സ് ഓഫീസില്‍ മത്സരമായിരുന്നെന്ന് പറയാം.

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ! മനുഷ്യരെ തോല്‍പിച്ച് കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്!

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്തതിന് അടുത്ത ദിവസമായിരുന്നു മറ്റ് മൂന്ന് സിനിമകളുടെ റിലീസ് ചെയ്തിരുന്നത്. എന്നാല്‍ സിനിമകള്‍ തമ്മിലെ മത്സരം മള്‍ട്ടിഫ്ലെക്‌സ് തിയറ്ററുകളിലുമുണ്ടായിരുന്നു. സത്യത്തില്‍ അവിടെ നിന്നും ആരാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയതെന്ന് അറിയാമോ?

കൊച്ചി മള്‍ട്ടിഫ്ലെക്സ്

ഓണത്തിന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകവും മമ്മുട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയും കൊച്ചി മള്‍ട്ടിഫ്ലെക്സ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് സിനിമകള്‍ക്കും ദിവസം അഞ്ച് പ്രദര്‍ശനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വ്യത്യസ്തമായ പ്രതികരണം

വെളിപാടിന്റെ പുസ്തകവും പുള്ളിക്കാരാന്‍ സ്റ്റാറാ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ വ്യത്യസ്തമായ പ്രതികരണമായിരുന്നു വന്നത്. പലരുടെയും അത്തരത്തിലുള്ള പ്രതികരണങ്ങള്‍ മള്‍ട്ടിഫ്ലെക്‌സില്‍ ചിത്രം ഓടുന്നതിന് തടസമായിരിക്കുകയാണ്.

നിവിനും പൃഥ്വിയും തകര്‍ക്കുന്നു

നിവിന്‍ പോളി നായകനായി അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും പൃഥ്വിരാജിന്റെ ആദം ജോണും ഹിറ്റായിരുന്നു. നിവിന്റെ ചിത്രത്തിന് 22 പ്രദര്‍ശനമാണ് ഒരു ദിവസമുള്ളത്. ആദം ജോണിന് 16 ഷോകളുമാണ് ഉള്ളത്.

പുതിയ സിനിമകള്‍ വരുന്നു


വിശാലിന്റെ തുപ്പരിവാളാന്‍ എന്ന സിനിമയും കങ്കണ റാണൗതിന്റെ സിമ്രാന്‍ എന്നീ സിനിമകള്‍ അടുത്ത് തന്നെ റിലീസ് ചെയ്യുകയാണ്. ഇതോടെ വെളിപാടിന്റെ പുസത്കവും പുള്ളിക്കാരന്‍ സ്റ്റാറിന്റെയും പ്രദര്‍ശനം അവിടെ നിന്നും നിര്‍ത്താന്‍ പോവുകയാണ്.

വെളിപാടിന്റെ പുസ്തകം

രണ്ട് ആഴ്ചകള്‍ കഴിയുമ്പോള്‍ വെളിപാടിന്റെ പുസ്തകം കൊച്ചി കൊച്ചി മള്‍ട്ടിഫ്ലെക്സില്‍ നിന്നും 57.65 ലക്ഷമായിരുന്നു നേടിയിരുന്നത്.

പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മുട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ റിലീസ് ചെയ്തപ്പോള്‍ നല്ല പ്രതികരണം അല്ലായിരുന്നു ലഭിച്ചിരുന്നതെങ്കിലും ചിത്രം കൊച്ചി കൊച്ചി മള്‍ട്ടിഫ്ലെക്സില്‍ നിന്നും 13 ദിവസം കൊണ്ട 35.44 ലക്ഷം നേടിയിരുന്നു. എന്നാല്‍ കേരള ബോക്‌സ് ഓഫീസീല്‍ നിന്നും മറ്റ് സിനിമകള്‍ക്കൊപ്പം കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

ആദം ജോണ്‍

ഇത്തവണ പൃഥ്വിരാജ് ചിത്രം ജനശ്രദ്ധ നേടിയിരുന്നു. മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന സിനിമ കൊച്ചി കൊച്ചി മള്‍ട്ടിഫ്ലെക്സില്‍ നിന്നും പതിമൂന്ന് ദിവസം കൊണ്ട് 58.2 ലക്ഷം നേടിയിരിക്കുകയാണ്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഇപ്രാവശ്യത്തെ ഓണചിത്രങ്ങളില്‍ നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയിരിക്കുന്നത്. 13 ദിവസം കൊണ്ട് 91.91 ലക്ഷം നേടി സിനിമ കൊച്ചി കൊച്ചി മള്‍ട്ടിഫ്ലെക്സില്‍ നിന്നും ജൈത്രയാത്ര തുടരുകയാണ്.

English summary
The Onam season did offer a delectable feast for the Malayalam film audiences, with the movies of Mohanlal, Mammootty, Nivin Pauly and Prithviraj, coming out for an open fight at the box office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam