»   » മമ്മൂട്ടി മുകളില്‍ മോഹന്‍ലാല്‍ താഴെ!!

മമ്മൂട്ടി മുകളില്‍ മോഹന്‍ലാല്‍ താഴെ!!

Posted By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാറുകള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ ലൊക്കേഷനില്‍ കണ്ടുമുട്ടിയത് കൊച്ചിക്കാര്‍ക്ക് കൗതുകത്തിന് വകനല്‍കി. കൊച്ചി പാലാരിവട്ടം ബൈപ്പാസിലുള്ള ആസ്‌റണ്‍ മേത്തര്‍ ഓഫീസ് കെട്ടിടത്തിലെ മുകള്‍ നിലയിലും താഴെനിലയിലുമായി ബുധനാഴ്ച നടന്ന രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ സെറ്റിലാണ് ഈ അപൂര്‍വ്വസംഗമം അരങ്ങേറിയത്.

കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ലാല്‍ജോസിന്റെ ഇമ്മാനുവലില്‍ ഇമ്മാനുവലായി മമ്മൂട്ടിയും താഴെ സിദ്ധിക്ക് ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാനിലെ ചന്ദ്രബോസായി മോഹന്‍ലാലും അഭിയിക്കാനെത്തിയപ്പോഴാണ് കൊച്ചിക്കാര്‍ക്ക് രണ്ട് സൂപ്പറുകളേയും ഒരുമിച്ച് കിട്ടിയത്.

കാപ്പികപ്പുമായി മലയാളത്തിന്റെ ഇതിഹാസതാരങ്ങള്‍ വിശേഷങ്ങളും തമാശകളും പങ്കുവെച്ചപ്പോള്‍ സെറ്റിലെ മറ്റ് താരങ്ങളായ സലീംകുമാര്‍, മനോജ് കെ ജയന്‍, പി. ബാലചന്ദ്രന്‍, രമേഷ് പിഷാരടി എന്നിവരും കൂടെചേര്‍ന്നു. മൊബൈല്‍ ഫോണില്‍ താരങ്ങളെ പകര്‍ത്താന്‍
മല്‍സരിച്ച കാഴ്ച്ചക്കാര്‍ ആദ്യം സംശയിച്ചത് ട്വന്റി ട്വന്റിയുടെ രണ്ടാംഭാഗമാണോ ചിത്രീകരിക്കുന്നതെന്നാണ്.

ആസ്റ്റണ്‍ മേത്തര്‍ ഓഫീസ്ജീവനക്കാരും രണ്ട് മെഗാതാരങ്ങളേയും ഒരുമിച്ചുകാണാന്‍ സാധിച്ചതിലുള്ള ആവേശത്തിലായിരുന്നു. രസകരമായ മറ്റൊരുവസ്തുത ഈ രണ്ട് സൂപ്പര്‍ താരങ്ങളുടേയും ഫാന്‍സുകാര്‍ രണ്ടാഴ്ചമുമ്പ് താരങ്ങളുടെ പേരില്‍ കൊച്ചിയിലെ തിയറ്റര്‍ കോപ്‌ളക്‌സില്‍ പരസ്പ്പരം പോര്‍വിളിക്കുന്ന ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച് സാധാരണപ്രേക്ഷകരെ ഞെട്ടിച്ചിരുന്നു എന്നതാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam