മോഹന്‍‍ലാലിനു പിറകെ മമ്മൂട്ടിയും
നാടകവേദിയില് മോഹന്ലാലിന് കയ്യടികളും നിരൂപക പ്രശംസയും നേടിക്കൊടുത്ത നാടകങ്ങളാണ് കര്ണഭാരവും ഛായാമുഖിയും.
നാടകക്കളരിയിലും മോഹന്ലാല് മിന്നിത്തിളങ്ങി നില്ക്കുന്പോള് മമ്മൂട്ടി പിന്മാറുന്നതെങ്ങനെ? എംടിയുടെ ഏറ്റവും ജനപ്രിയ നോവലായ രണ്ടാമൂഴത്തിലെ ഭീമനെ വേദിയില് അവതരിപ്പിച്ച് കയ്യടി നേടാനൊരുങ്ങുകയാണ് മമ്മൂട്ടി.
യുവനാടക പ്രവര്ത്തകരില് ശ്രദ്ധേയനായ പ്രമോദ് പയ്യന്നൂരും സിനിമാ സംവിധായകന് ടി കെ രാജീവ് കുമാറും ചേര്ന്നാണ് നാടകം തയ്യാറാക്കുന്നത്. മമ്മൂട്ടി ചെയര്മാനായ കൈരളി ടിവിയിലെ പ്രൊഡ്യൂസറായിരുന്നു പ്രമോദ് പയ്യന്നൂര്. ഇപ്പോള് മനോരമ ന്യൂസിലാണ് പ്രമോദ്.
മനോരമയ്ക്കു വേണ്ടിയാണ് ഇവര് നാടകം തയ്യാറാക്കുന്നത്. നാല്പത് മിനിട്ട് ദൈര്ഘ്യമുളള നാടകത്തില് ഭീമനു പുറമേ, യുധിഷ്ഠിരന്, അര്ജുനന് എന്നിവരുടെ വേഷവും മമ്മൂട്ടി അവതരിപ്പിക്കുന്നുണ്ട്.
ഒക്ടോബര് 31ന് തൃശൂര് ലുലു സെന്ററിലാണ് നാടകം പ്രദര്ശിപ്പിക്കുന്നത്.


Click it and Unblock the Notifications