ഇക്കുറി പോരാട്ടം കൊഴുക്കും
നേരോട് നേര്‍ നില്‍ക്കുന്ന ഒരു പോരാട്ടം തന്നെയാണ് മലയാളത്തിന്റെ മെഗാതാരങ്ങള്‍ കഴിഞ്ഞ വര്‍ഷം കാഴ്ച്ച വച്ചത്. ഡിസംബര്‍ അവസാനത്തില്‍ ക്രിസ്മസ് ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതു വരെ സമിശ്രമായ വേലിയേറ്റങ്ങളുടെ ആ പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിംഗിലെന്ന പോലെ മമ്മൂട്ടി വിജയങ്ങളില്‍ ഒരു പടി മുന്നിലെത്തുകയായിരുന്നു. ഏതാനും രംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും എല്ലാ അര്‍ത്ഥത്തിലും സൂപ്പര്‍സ്റ്റാറായി നിറഞ്ഞുനില്‍ക്കുന്ന കഥ പറയുമ്പോഴാണ് മമ്മൂട്ടിയെ മുന്നിലെത്തിച്ചത്.
ഇത്തവണയും പോരാട്ടം അയഞ്ഞതാവില്ല. വമ്പന്‍ പ്രൊജക്ടുകളുമായി മമ്മൂട്ടിയും മോഹന്‍ലാലും ജനവരിയില്‍ തന്നെ പോരാട്ടം ആരംഭിക്കും. ഇരുവരുടെയും ഈ വര്‍ഷത്തെ പ്രൊജക്ടുകളില്‍ അര ഡസനോളം ചിത്രങ്ങള്‍ ഉള്‍പ്പെട്ടുകഴിഞ്ഞു.
ജനവരിയില്‍ റിലീസ് ചെയ്യുന്ന രൗദ്രമാണ് മമ്മൂട്ടിയുടെ 2008ലെ ആദ്യചിത്രം. രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് രൗദ്രം. മമ്മൂട്ടിയുടെ കിംഗ്, ദുബായ് എന്നീ ചിത്രങ്ങള്‍ക്ക് രചന നടത്തിയിട്ടുള്ള രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് രൗദ്രം. മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. മമ്മൂട്ടി ഒരിക്കല്‍ക്കൂടി പൊലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം ആരാധകരെ ഹരം പിടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്വന്റി ട്വന്റിയാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം. മാര്‍ച്ചില്‍ ട്വന്റി ട്വന്റി തിയേറ്ററുകളിലെത്തും. താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ചിത്രമായ ട്വന്റി ട്വന്റിയുടെ ചിത്രീകരണം നടന്നുവരികയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ സുരേഷ് ഗോപി, ദിലീപ് എന്നിവരും വേഷമിടുന്നുണ്ട്. മമ്മൂട്ടി അഭിഭാഷകനായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ വിഷുച്ചിത്രം അണ്ണന്‍ തമ്പിയാണ്. മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്നതാണ് അണ്ണന്‍ തമ്പിയുടെ സവിശേഷത. മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ മെഗാഹിറ്റായ രാജമാണിക്യത്തിന്റെ സംവിധായകന്‍ അന്‍വര്‍ റഷീദാണ് ഈ ചിത്രമൊരുക്കുന്നത്.
ചിത്രീകരണം നടന്നുവരുന്ന മറ്റൊരു മമ്മൂട്ടി ചിത്രം വന്ദേമാതരമാണ്. ഒരേ സമയം തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ അര്‍ജുന്‍ നായകതുല്യമായ വേഷത്തിലെത്തുന്നുണ്ട്. അണ്ണന്‍ തമ്പിക്കു ശേഷം റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം വന്ദേമാതരമായിരിക്കും.
മമ്മൂട്ടി ഈ വര്‍ഷം അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളില്‍ ഒരു പ്രധാന പ്രൊജക്ട് എം.പത്മകുമാറിന്റേതാണ്. ബ്ലേഡ് കമ്പനി നടത്തുന്ന ഒരാളായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗില്ലറ്റ് പുരുഷോത്തമന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ടി.എ.റസാഖിന്റേതാണ് തിരക്കഥ.
അടുത്ത പേജ് -


Click it and Unblock the Notifications