twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്ത ശൈലികള്‍ പരീക്ഷിക്കുന്ന ലാല്‍

    By Staff
    |

    കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മോഹന്‍ലാലിന്റെ ആദ്യചിത്രം പുറത്തിറങ്ങിയതെങ്കില്‍ ഈ വര്‍ഷം ഏപ്രിലിനുള്ളില്‍ മോഹന്‍ലാലിന്റെ നാല് ചിത്രങ്ങളാവും തിയേറ്ററുകളിലെത്തുക. വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങളാണ് ഈ വര്‍ഷം മോഹന്‍ലാല്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

    ജനവരി 26ന് തിയേറ്ററുകളിലെത്തുന്ന കോളജ് കുമാരനിലൂടെയാണ് മോഹന്‍ലാല്‍ ഈ വര്‍ഷമാരംഭിക്കുന്നത്. തുളസീദാസ് സംവിധാനം ചെയ്ത കോളജ് കുമാരന‍് തമാശയും ആക്ഷനും കിടിലന്‍ സംഭാഷണങ്ങളുമെല്ലാമായി ഒരുക്കിയിരിക്കുന്ന ഒരു തട്ടുപൊളിപ്പന്‍ മസാലയാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാനറിസങ്ങളോടെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

    കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ഓഫ് ബീറ്റ് ചിത്രമായ ആകാശഗോപുരമായിരിക്കും മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രം. ഫിബ്രവരിയിലോ മാര്‍ച്ചിലോ ആയി ആകാശഗോപുരം തിയേറ്ററുകളിലെത്തും. ഇബ് സന്റെ പ്രശസ്ത നാടകത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ ഏറെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    മാര്‍ച്ചിലെത്തുന്ന ട്വന്റി ട്വന്റി ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും. മോഹന്‍ലാല്‍ ആക്ഷന്‍ ഹീറോയായാണ് ട്വന്റി ട്വന്റിയില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപിന്റെ ജ്യേഷ്ഠ സഹോദരന്റെ വേഷമാണ് മോഹന്‍ലാലിന്.

    2006ല്‍ വിഷുച്ചിത്രമായെത്തിയ രസതന്ത്രം കൊയ്ത വന്‍വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം വിഷുവിന് സത്യന്‍-മോഹന്‍ലാല്‍ ചിത്രമെത്തുന്നത്. രസതന്ത്രത്തിലെ നായികയ മീരാ ജാസ്മിനാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെയും നായിക.

    ബി.ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാടമ്പിയാണ് ഈ വര്‍ഷം മോഹന്‍ലാല്‍ അഭിനയിക്കാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതനായ ദേവരാജന്റെ സ്വര്‍ണമാളിക, ലാല്‍ ജോസുമായി മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന കസിന്‍ എന്നിവയും ഈ വര്‍ഷത്തെ മോഹന്‍ലാല്‍ പ്രൊജക്ടുകളാണ്.

    മുന്‍ പേജ് -

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X